Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2018 5:29 AM GMT Updated On
date_range 21 May 2018 5:29 AM GMTpage -14 റമദാൻ
text_fieldsbookmark_border
ഡെപ്യൂട്ടി സ്പീക്കർ വി. ശശി ഫോട്ടോ ത്യാഗപൂർണമായ ഒരനുഷ്ഠാനത്തിെൻറ പൂർത്തീകരണത്തിനൊടുവിൽ വർഗ വർണ വ്യത്യാസമില്ലാതെ എല്ലാ മനുഷ്യരും ഒരുപോലെ ഒത്തുചേർന്ന് ആഹ്ലാദം പങ്കിടുന്ന ഒരവസരമെന്ന നിലയിൽ നോമ്പുതുറ എന്നെ ഏറെ ആകർഷിച്ചിട്ടുണ്ട്. മനുഷ്യർ അനുഭവിക്കുന്ന വേദനകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് സാമൂഹിക അസമത്വമാണ്. ഇത്തരം വിഭാഗിയതയെയും വിവേചനത്തെയും അംഗീകരിക്കുന്നില്ല എന്നതാണ് ഇസ്ലാമിെൻറ മഹത്വം. കേരളത്തിൽ വർണവ്യവസ്ഥ നിലനിന്നപ്പോഴാണ് സാഹോദര്യത്തിെൻറ സന്ദേശം രാജ്യാതിർത്തികൾ കടന്നെത്തിയത്. ആ സ്നേഹ സങ്കൽപത്തിെൻറ മനോഹാരിത അനുഭവവേദ്യമാകുന്ന ഒരവസരം കൂടിയാണ് നോമ്പുതുറ. കുമാരപുരം സ്കൂളിലെ വിദ്യാർഥി ജീവിതകാലത്താണ് നോമ്പിനെക്കുറിച്ചുള്ള പ്രാഥമിക അറിവുകൾ ലഭിക്കുന്നത്. സാധാരണ സമൂഹങ്ങളിൽനിന്ന് വ്യത്യസ്തമായ എന്തോ ഒരനുഷ്ഠാനമെന്ന നിലയിലാണ് അത് അനുഭവപ്പെട്ടത്. വിദ്യാർഥികൾ തമ്മിൽ നടത്തുന്ന പങ്കുവെക്കലിൽനിന്നാണ് നോമ്പുകാലത്തെക്കുറിച്ചുള്ള അറിവുകളുടെ തുടക്കം. പിന്നീടാണ് മതവുമായി ഇതിന് ബന്ധമുണ്ടെന്ന കാര്യം തിരിച്ചറിയുന്നത്. ആ അറിവുകൾ ക്രമേണ വികസിച്ചു. അയിത്തത്തെക്കുറിച്ച് ഇന്നത്തേതിനെക്കാൾ കൂടുതൽ ശക്തമായ ബോധം നിലനിൽക്കുന്ന കാലത്താണ് ഇതിൽനിന്നൊക്കെ ഭിന്നമായൊരു ലോകമുണ്ടെന്ന അനുഭവം നോമ്പുകൾ പകർന്നുതന്നത്. രാഷ്ട്രീയത്തിലെത്തിയപ്പോൾ എല്ലാ വിശ്വാസികളും ഒന്നായി ഒരു കൂടാരത്തിലേക്ക് എത്തുന്നതും നോമ്പുകാലത്താണ്. സ്നേഹത്തിെൻറയും സാഹോദര്യത്തിെൻറയും മനോഹരമായ സ്വപ്നങ്ങൾ പങ്കുവെച്ചാണ് പിരിയുന്നത്. ഇത് മറ്റൊരിടത്തുനിന്നും ലഭിക്കാത്ത മാനവിക അനുഭവമാണ്.
Next Story