Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2018 10:53 AM IST Updated On
date_range 21 May 2018 10:53 AM ISTജനസേവ ഏറ്റെടുക്കൽ: ആലുവയിൽ പ്രതിഷേധം
text_fieldsbookmark_border
ആലുവ: ജനസേവ ശിശുഭവൻ ഏറ്റെടുക്കുന്നതിനെതിരെ ആലുവയിൽ പ്രതിഷേധം. ശിശുഭവൻ, ഗേൾസ് ഹോം എന്നിവയടങ്ങുന്ന ആലുവ യു.സി കോളജ് സെറ്റിൽമെൻറ് ഭാഗത്തെ പ്രധാന കേന്ദ്രത്തിലാണ് ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധം ഉയർന്നത്. എന്നാൽ, ജനസേവക്ക് കീഴിലെ അങ്കമാലി മേക്കാട് ബോയ്സ് ഹോമിൽ പ്രതിഷേധം ഉണ്ടായില്ല. ഞായറാഴ്ച ഉച്ചക്ക് രണ്ടുമണിയോടെയാണ് റവന്യൂ വകുപ്പിെൻറ നേതൃത്വത്തിൽ ഏറ്റെടുക്കൽ നടപടികളുമായി ഉദ്യോഗസ്‌ഥർ എത്തിയത്. ആലുവയിൽ പറവൂർ തഹസിൽദാർ ഹരീഷിെൻറ നേതൃത്വത്തിൽ െഡപ്യൂട്ടി തഹസിൽദാർ ടി.എസ്. ജോസഫ്, കരുമാല്ലൂർ വില്ലേജ് ഓഫിസർ പി.ജി. രാജീവ്, സാമൂഹിക ക്ഷേമവകുപ്പ് അസി.ഡയറക്ടർ പ്രീതി വിൽസൺ, ബാലാവകാശ കമീഷൻ അംഗം പി.ജെ. ആൻറണി എന്നിവരാണ് എത്തിയത്. ഈ സമയം ജനസേവയിൽ കുട്ടികളും ജീവനക്കാരും മാത്രമേ ഉണ്ടായിരുന്നുള്ളൂ. തഹസിൽദാരുടെ നേതൃത്വത്തിൽ വിവരങ്ങൾ ശേഖരിച്ച് റിപ്പോർട്ടുണ്ടാക്കി കുട്ടികളുടെ ഉത്തരവാദിത്തം സാമൂഹികക്ഷേമ വകുപ്പിനെ ഏൽപിക്കുകയായിരുന്നു. ഇതിെൻറ ഭാഗമായി നിലവിലെ ജീവനക്കാരോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടു. ഇതോടെയാണ് പെൺകുട്ടികളടക്കം താമസക്കാർ പ്രതിഷേധിച്ചത്. കുട്ടികൾ പ്രകടനമായി റോഡിലെത്തുകയും യു.സി കോളജ് വരെ പോകുകയും ചെയ്തു. ഉദ്യോഗസ്‌ഥർ കരുമാല്ലൂർ പഞ്ചായത്ത് പ്രസിഡൻറ് ഷിജുവും ശിശുഭവൻ മാനേജർ ഇന്ദിര ശബരീനാഥുമായി ചർച്ച നടത്തി. മാനേജരുടെ നിർദേശത്തെ തുടർന്ന് കുട്ടികൾ ശാന്തരായി. കുട്ടികളുടെ ആവശ്യപ്രകാരം ജനസേവയിലെ അഞ്ച് ജീവനക്കാരെ നിലനിർത്തിയാണ് നടപടികൾ പൂർത്തിയാക്കിയത്. കുട്ടികളുടെ സുരക്ഷ സാമൂഹിക ക്ഷേമവിഭാഗം അസി.ഡയറക്ടറെ ഏൽപിച്ചു. വനിത പൊലീസ് അടക്കമുള്ളവരെ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. റിപ്പോർട്ട് കലക്ടർക്ക് കൈമാറും. മേക്കാട് ബോയ്സ് ഹോമിൽ ആലുവ തഹസിൽദാർ സന്ധ്യാദേവിയുടെ നേതൃത്വത്തിലായിരുന്നു നടപടി. എൽ.ആർ തഹസിൽദാർ ബാബു, െഡപ്യൂട്ടി തഹസിൽദാർമാരായ ആൻറണി, റാഷിമോൻ ചെങ്ങമനാട്, നെടുമ്പാശ്ശേരി, അങ്കമാലി വില്ലേജ് ഓഫിസർമാർ, സാമൂഹികക്ഷേമ വകുപ്പ് അധികൃതർ തുടങ്ങിയവർ ഒപ്പം ഉണ്ടായിരുന്നു. സ്‌ഥിതിവിവര കണക്കുകൾ ശേഖരിച്ചശേഷം കെട്ടിടങ്ങളും മറ്റ് വസ്തുക്കളും റവന്യൂ വകുപ്പ് ഏറ്റെടുത്തു. ഇതിെൻറ ഭാഗമായി രണ്ട് റവന്യൂ ജീവനക്കാരെ നിയമിച്ചു. കുട്ടികളുടെ സുരക്ഷിതത്വം സാമൂഹികക്ഷേമ വകുപ്പിനെ ഏൽപിച്ചു. നിലവിൽ ബോയ്സ് ഹോമിലുള്ള ജീവനക്കാരെ നിലനിർത്തി. നെടുമ്പാശ്ശേരി പൊലീസും സ്ഥലത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story