Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2018 10:53 AM IST Updated On
date_range 21 May 2018 10:53 AM ISTജനസേവ അധികൃതർ നിയമപോരാട്ടത്തിന്
text_fieldsbookmark_border
ആലുവ: ജനസേവ ശിശുഭവനും അനുബന്ധ സ്‌ഥാപനങ്ങളും സർക്കാർ ഏറ്റെടുത്തതിനെതിരെ അധികൃതർ നിയമപോരാട്ടത്തിലേക്ക്. ഇതിെൻറ ഭാഗമായി തിങ്കളാഴ്ച കോടതിയെ സമീപിക്കുമെന്ന് ചെയർമാൻ ജോസ് മാവേലി പറഞ്ഞു. ജില്ല ശിശുക്ഷേമ സമിതി ഇതര സംസ്ഥാനക്കാരായ കുട്ടികളോട് മനുഷ്യത്വമില്ലാതെയാണ് പെരുമാറുന്നത്. അമ്മയാണെന്ന് പറഞ്ഞ് വന്ന സ്ത്രീക്ക് സമിതിയുടെ നിർദേശപ്രകാരം പെൺകുട്ടിയെ വിട്ടുകൊടുത്തിരുന്നു. ഒരാഴ്ചത്തേക്ക് എന്ന് പറഞ്ഞ് കൊണ്ടുപോയ കുട്ടിയെ ആറുവർഷത്തിനുശേഷമാണ് തിരിച്ചെത്തിച്ചത്. അമ്മ കുട്ടിയെ കാമുകന് കാഴ്ചവെക്കുകയായിരുന്നു. കുട്ടി കോടതിയെ സമീപിച്ചതോടെ ജില്ല ശിശുക്ഷേമ സമിതി ജനസേവക്കെതിരെ തിരിയുകയായിരുന്നു. കുട്ടികളുടെ ഭാവി മാത്രമാണ് ജനസേവ പരിഗണിക്കുന്നത്. ഇതര സംസ്‌ഥാനക്കാർ ഇവിടെ വേണ്ടെന്ന നിലപാടാണ് സമിതിക്കെന്നും ജോസ് മാവേലി പറഞ്ഞു. അനിശ്ചിതത്വം പുതിയ അധ്യയനവർഷം ആരംഭിക്കുംമുമ്പ് നീക്കണമെന്ന് സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. കുട്ടികൾ ദുരിതജീവിതത്തിലേക്ക് തിരികെപോകാൻ തയാറായിരുന്നില്ല. അവരെ സ്വാധീനിച്ച് മടക്കി അയക്കലാണ് ശിശുക്ഷേമ സമിതിയുടെ തന്ത്രം. ഇതിെൻറ ഭാഗമായാണ് ശിശുഭവൻ ഏറ്റെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story