Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2018 10:50 AM IST Updated On
date_range 21 May 2018 10:50 AM ISTപക്ഷാഘാത ചികിത്സ: സ്വകാര്യ ആശുപത്രികളുടെ സേവനവും പ്രയോജനപ്പെടുത്തും^ മന്ത്രി ശൈലജ
text_fieldsbookmark_border
പക്ഷാഘാത ചികിത്സ: സ്വകാര്യ ആശുപത്രികളുടെ സേവനവും പ്രയോജനപ്പെടുത്തും- മന്ത്രി ശൈലജ കൊച്ചി: പക്ഷാഘാത ചികിത്സയിൽ സ്വകാര്യ ആശുപത്രികളുടെ സേവനവും പ്രയോജനപ്പെടുത്തുമെന്ന‌് മന്ത്രി കെ.കെ. ശൈലജ. സൗജന്യ പക്ഷാഘാത ചികിത്സ പദ്ധതിയുടെ സംസ്ഥാനതല ഉദ‌്ഘാടനം എറണാകുളം ജനറൽ ആശുപത്രിയിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. പക്ഷാഘാതം വന്ന‌് നാലര മണിക്കൂറിനുള്ളിൽ രോഗികളെ ആശുപത്രിയിലെത്തിച്ചാൽ രക്ഷപ്പെടുത്താനാകും. സർക്കാർ ആശുപത്രികളിലെ പക്ഷാഘാത ചികിത്സ വഴി ഇതുവരെ 43 രോഗികളെ രക്ഷപ്പെടുത്തി. പദ്ധതി വ്യാപിപ്പിക്കുന്നതിെൻറ ഭാഗമായി ജീവനക്കാർക്കുള്ള വിദഗ‌്ധ പരിശീലനം തുടരും. എല്ലാ ജില്ല ആശുപത്രികളിലും പക്ഷാഘാത ചികിത്സ കേന്ദ്രങ്ങൾ ആരംഭിക്കുന്നതോടെ വലിയ മാറ്റം ഇനിയുമുണ്ടാക്കാൻ കഴിയും. മരുന്ന് കൈകാര്യം ചെയ്യുന്നവരുടെ കുറവ് ഉടൻ പരിഹരിക്കും. നിലവിൽ ശ്രീചിത്ര, അമൃത ആശുപത്രികൾ ആരോഗ്യ വകുപ്പുമായി സഹകരിക്കുന്നുണ്ട്. ചികിത്സക്കുശേഷം രോഗികൾക്കുള്ള പുനരധിവാസ കേന്ദ്രങ്ങളും ജില്ലകളിൽ ആരംഭിച്ചു. കുഞ്ഞുങ്ങളിലെ ഹൃദയ ശസ്ത്രക്രിയക്കായി ആരംഭിച്ച 'ഹൃദ്യം' പദ്ധതിയിലൂടെ ഇതുവരെ 360 പേർക്ക‌് ശസ‌്ത്രക്രിയ നടത്തി. റോഡപകടങ്ങളിൽപെടുന്നവരെ ഒരു മണിക്കൂറിനകം ആശുപത്രിയിലെത്തിക്കാൻ 315 ആധുനിക ആംബുലൻസുകൾക്ക‌് ടെൻഡർ നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പക്ഷാഘാത ചികിത്സ പദ്ധതിയുടെ ലോഗോ 'ശിരസ്സ്' മന്ത്രി പ്രകാശനം ചെയ‌്തു. പദ്ധതി നിർവഹണത്തിൽ പ്രധാന പങ്കുവഹിച്ച ഡോക‌്ടർമാരായ എം. മനോജ‌്, എം.എം. ഹനീഷ‌്, പി.എം. ഷൈലജ, വിവേക‌് നമ്പ്യാർ, ശ്രീരാം, കാർത്തിക‌് ബാലകൃഷ‌്ണൻ, എം.വി. ഷൈനി, സ‌്റ്റാൻലി ജോർജ‌്, രാജി കൃഷ‌്ണ എന്നിവർക്ക‌് മന്ത്രി ഉപഹാരം നൽകി. ഹൈബി ഈഡൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. മേയർ സൗമിനി ജെയിൻ, എച്ച‌്.ഡി.സി അംഗം എം.പി. രാധാകൃഷ‌്ണൻ, എൻ.സി.ഡി നോഡൽ ഓഫിസർ ഡോ. ബിപിന ഗോപാൽ, അഡീഷനൽ ഡി.എം.ഒ ഡോ. എസ‌്. ശ്രീദേവി, എൻ.എച്ച‌്.എം ജില്ല പ്രോഗ്രാം മാനേജർ ഡോ. മാത്യൂസ‌് നമ്പേലി, ജനറൽ ആശുപത്രി സൂപ്രണ്ട‌് ഡോ. കെ. അനിത എന്നിവർ സംസാരിച്ചു. അഡീഷനൽ ഡയറക‌്ടർ ഡോ. രാജു സ്വാഗതവും ഡി.എം.ഒ ഡോ. എൻ.കെ. കുട്ടപ്പൻ നന്ദിയും പറഞ്ഞു. dp2 എറണാകുളം ജനറൽ ആശുപത്രിയിൽ പക്ഷാഘാത ചികിത്സ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടന വേദിയിൽ മന്ത്രി കെ.കെ. ശൈലജ ലോഗോ പ്രകാശനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story