Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2018 10:39 AM IST Updated On
date_range 21 May 2018 10:39 AM ISTആധുനിക സൗകര്യങ്ങളോടെ കാൻസർ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് 2020ൽ ^മുഖ്യമന്ത്രി
text_fieldsbookmark_border
ആധുനിക സൗകര്യങ്ങളോടെ കാൻസർ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് 2020ൽ -മുഖ്യമന്ത്രി കളമശ്ശേരി: ആധുനിക സൗകര്യങ്ങളോടെ കാൻസർ റിസർച് സെൻറർ കെട്ടിട നിർമാണം 2020ഓടെ പൂർത്തിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാൻസർ പെരുകിവരുന്ന ഈ ഘട്ടത്തിൽ ശാസ്ത്രലോകം അക്കാര്യം ഗൗരവപരമായി പരിശോധിക്കണം. കൊച്ചി കളമശ്ശേരിയിൽ സെൻററിെൻറ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ആധുനിക കാലത്ത് എല്ലാം വേഗത്തിൽ വേണമെന്നതാണ് മനുഷ്യെൻറ ശീലം. നേരത്തെയുണ്ടാക്കിയ ഭക്ഷണം പിന്നീടെടുത്ത് കഴിക്കുകയാണ്. കാർഷികോൽപന്നങ്ങളിൽ മാരക രാസവസ്തുക്കൾ ഉപയോഗിക്കുന്നത് സർക്കാർ ഗൗരവമായെടുക്കും. രാജ്യം പുരോഗമിക്കുമ്പോൾ ഭക്ഷണം ആരോഗ്യപരമല്ലാത്തത് നാടിനെ പ്രതികൂലമായി ബാധിക്കുകയാണ്. കെട്ടിട നിർമാണം പുരോഗമിക്കുമ്പോഴും ഈ ആശുപത്രിയിലേക്ക് അധികം ആരും വരാതിരിക്കാനാണ് ഇത്തരത്തിലുള്ള മുന്നറിയിപ്പുകൾ നൽകുന്നതെന്ന് മുഖ്യമന്ത്രി ഓർമിപ്പിച്ചു. കേരളത്തിൽ പ്രതിവർഷം അമ്പതിനായിരം പേർക്ക് കാൻസർ പിടിപ്പെടുന്നതായാണ് റിപ്പോർട്ടെന്ന് അധ്യക്ഷത വഹിച്ച ആരോഗ്യ മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. ഇതിെൻറ ഭാഗമായി സർക്കാർ കാൻസർ നയരേഖ രൂപവത്കരിച്ചു. നേരിട്ട് ജനങ്ങളിലെത്തി രോഗം തുടക്കത്തിൽ തന്നെ കണ്ടുപിടിക്കാനുള്ള ശ്രമങ്ങളിലാണ്. ഓങ്കോളജിയിൽ രണ്ട് വർഷത്തിനിടെ 105 പുതിയ തസ്തികകൾ സൃഷ്ടിച്ചു. പാലിയേറ്റിവ് സംവിധാനം മെച്ചപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് മുഖ്യാതിഥിയായിരുന്നു. എം.എൽ.എമാരായ വി.കെ. ഇബ്രാഹിംകുഞ്ഞ്, ഹൈബി ഈഡൻ, കെ.ജെ. മാക്സി, ആൻറണി ജോൺ, ജോൺ ഫെർണാണ്ടസ്, അൻവർ സാദത്ത്, പ്രഫ. എം.കെ. സാനു, സി.പി.എം ജില്ല സെക്രട്ടറി പി. രാജീവ്, പി. രാജു, ഡോ. ഗംഗാധരൻ എന്നിവർ പങ്കെടുത്തു. കാൻസർ കൺട്രോൾ സ്ട്രാറ്റജി നയരേഖ മുഖ്യമന്ത്രി ആരോഗ്യമന്ത്രിക്ക് നൽകി പ്രകാശനം ചെയ്തു. കളമശ്ശേരി ഗവ. മെഡിക്കൽ കോളജ് ഭൂമിയിൽ 385 കോടി ചെലവിട്ട് 12 ഏക്കറിലാണ് കാൻസർ സെൻറർ നിർമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story