Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഭക്ഷണം...

ഭക്ഷണം കഴിക്കുന്നതിലൂടെ രോഗമുണ്ടാകുന്ന അവസ്ഥയാണ്​ ഇന്നെന്ന് മന്ത്രി

text_fields
bookmark_border
കൊച്ചി: ഭക്ഷണം കഴിക്കുന്നതിലൂടെ രോഗങ്ങളുണ്ടാകുന്ന അവസ്ഥയാണ് ഇന്ന് കാണുന്നതെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. പണ്ട് ഭക്ഷണം കഴിക്കാതിരുന്നതി​െൻറ പേരിലാണ് അസുഖങ്ങൾ ഉണ്ടായിരുന്നത്. സുരക്ഷിതമല്ലാത്ത ഭക്ഷണം കഴിച്ചതിലൂടെ ചികിത്സ തേടുന്നവരുടെ എണ്ണം ദിേനന വർധിക്കുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. എൽ.ഡി.എഫ് സർക്കാറി​െൻറ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ആരോഗ്യ സാമൂഹികനീതി വകുപ്പ് നടപ്പാക്കുന്ന ഭക്ഷ്യസുരക്ഷ വാരാചരണം സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. പച്ചക്കറികളില്‍ അളവില്‍ കൂടുതല്‍ കീടനാശിനികൾ വ്യാപകമാണ്. ആളുകളില്‍ പ്രതിരോധശേഷി കുറയുന്നത് വലിയ വെല്ലുവിളി ഉയർത്തുന്നു. ആൻറി ബയോട്ടിക്കുകളുടെ അമിതവും തെറ്റായതുമായ ഉപയോഗവും ഇതിന് കാരണമാകുന്നുണ്ട്. ക്രമീകൃതമല്ലാത്തതും അനാരോഗ്യപരവുമായ ഭക്ഷണരീതിയാണ് മറ്റൊരു കാരണം. ആളുകള്‍ സ്വയം മനസ്സിലാക്കി ആരോഗ്യപരവും ശുചിതവുമുള്ള ഭക്ഷണം നല്‍കാനും കഴിക്കാനും സന്നദ്ധമാകുമ്പോഴെ സംസ്ഥാനത്തെ ആരോഗ്യമേഖല സുരക്ഷിതമാകൂ. സൗകര്യങ്ങള്‍ക്കുപുറെമ മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കുകകൂടി ചെയ്താലെ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് ആളുകളെത്തൂ. ഇതുവഴി ചികിത്സക്ക് െചലവാക്കേണ്ടുന്ന പണം വലിയൊരു പരിധിവരെ നിയന്ത്രിക്കാന്‍ സാധിക്കും. സേവനം മെച്ചപ്പെടുത്തുന്നതി​െൻറ ഭാഗമായാണ് പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ ഒ.പി സമയം വര്‍ധിപ്പിച്ചതെന്നും നാലുവര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ എല്ലാ പ്രാഥമികകേന്ദ്രങ്ങളിലും ഒ.പി സമയം ദീര്‍ഘിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഹൈബി ഈഡന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഭക്ഷ്യസുരക്ഷ ജോയൻറ് കമീഷണര്‍ കെ. അനില്‍കുമാര്‍, ജില്ല മെഡിക്കല്‍ ഓഫിസര്‍ (ഹോമിയോ) ഡോ. ലീന റാണി, ഡോ. സി.ബി. സജീവ് കുമാര്‍, ഭക്ഷ്യസുരക്ഷ അസിസ്റ്റൻറ് കമീഷണര്‍ കെ.വി. ഷിബു, ഹോട്ടല്‍ ആൻഡ് റസ്‌റ്റാറൻറ്സ് അസോസിയേഷന്‍ പ്രസിഡൻറ് അസീസ്, ബേക്കേഴ്‌സ് അസോസിയേഷന്‍ പ്രസിഡൻറ് പി.എം. ശങ്കരന്‍, സുല്‍ഫിക്കര്‍ അലി എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story