Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2018 10:32 AM IST Updated On
date_range 21 May 2018 10:32 AM ISTചില്‍ഡ്രന്‍സ് ഹോമില്‍ നാല് ഡോര്‍മിറ്ററികള്‍ കൂടി
text_fieldsbookmark_border
കാക്കനാട്: കാക്കനാട്ടെ ഗവ. ചില്‍ഡ്രന്‍സ് ഹോമില്‍ നാല് ഡോര്‍മിറ്ററികളുടെ കൂടി നിർമാണം പൂര്‍ത്തിയായി. 1.98 കോടി രൂപ വിനിയോഗിച്ച് പൊതുമരാമത്ത് വകുപ്പ് നിർമിച്ച പുതിയ ബ്ലോക്കിെൻറ പ്രവര്‍ത്തനോദ്ഘാടനം മന്ത്രി കെ.കെ. ശൈലജ നിര്‍വഹിച്ചു. നാല് ഡോര്‍മിറ്ററികളിലായി 100 കിടക്കകളാണ് വര്‍ധിപ്പിച്ചത്. ടി.വി സ്‌പേസ്, പഠനമുറി, റിക്രിയേഷന്‍ റൂം, കരകൗശല വസ്തു നിര്‍മാണ മുറി എന്നിവയും നിര്‍മാണത്തിലുള്‍പ്പെടും. ലൈബ്രറി, കൗണ്‍സലിങ് റൂം, സൈക്കോളജിസ്റ്റ് റൂം, ഡോക്ടേഴ്‌സ് റൂം, സിക്ക് റൂം, ഭക്ഷണമുറി എന്നിവ നിലവിലുണ്ട്. ശിശുസൗഹൃദപരമായാണ് നിര്‍മാണം. എറണാകുളം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി സിറ്റിങ് റൂമിെൻറ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. കമ്മിറ്റിയുടെ സിറ്റിങ് റൂമും സന്ദര്‍ശന മുറിയുമാണ് ഇതില്‍ സജ്ജമാക്കിയത്. ദേശീയതലത്തില്‍ ബാസ്‌കറ്റ്ബാൾ മത്സരത്തില്‍ വിജയിച്ച സ്‌പെഷല്‍ അത്‌ലറ്റ് ജ്യോതിക്ക് മന്ത്രി ഉപഹാരം നല്‍കി. ഹോമില്‍നിന്ന് ഈ വര്‍ഷം എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ വിജയിച്ചവരെ മന്ത്രി അനുമോദിച്ചു. സംസ്ഥാന ബാലാവകാശ കമീഷന്‍ അംഗം ഡോ. എം.പി. ആൻറണി അധ്യക്ഷത വഹിച്ചു. കലക്ടര്‍ മുഹമ്മദ് വൈ. സഫീറുല്ല, തൃക്കാക്കര മുനിസിപ്പല്‍ ചെയര്‍പേഴ്‌സൻ എം.ടി. ഓമന, കൗണ്‍സിലര്‍ നാസര്‍, സി.ഡബ്ല്യു.സി ചെയര്‍പേഴ്‌സൻ പദ്മജ നായര്‍, ജില്ല ശിശുസംരക്ഷണ ഓഫിസര്‍ കെ.ബി. സൈന, ചില്‍ഡ്രന്‍സ് ഹോം സൂപ്രണ്ട് പി. ബിജി എന്നിവര്‍ പങ്കെടുത്തു. പൈതൃക സെമിനാർ കൊച്ചി: സ്വത്വത്തെക്കുറിച്ചുള്ള അജ്ഞതയാണ് പൈതൃകത്തിന് പ്രാധാന്യം നൽകുന്ന തലമുറയെ ലഭിക്കുന്നതിന് തടസ്സമാകുന്നതെന്ന് ചാൾസ് ഡയസ് പറഞ്ഞു. കേരളത്തിെൻറ സാമൂഹിക-വിദ്യാഭ്യാസ മേഖലയിലെ വളർച്ചക്ക് ലത്തീൻ കത്തോലിക്ക സമൂഹം നൽകിയ സംഭാവനകൾ ചരിത്രത്തിൽ തങ്കലിപികളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ചില കാരണങ്ങളാൽ അവയൊക്കെ തമസ്കരിക്കപ്പെടുകയോ തുടർ പഠനങ്ങളിൽനിന്ന് സൗകര്യപൂർവം ഒഴിവാക്കപ്പെടുകയോ ചെയ്തതായും അദ്ദേഹം പറഞ്ഞു. ലത്തീൻ ക്രൈസ്തവ ചരിത്ര സാംസ്കാരിക വേദി സംഘടിപ്പിച്ച പൈതൃക സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫെലിക്സ് ജെ. പുല്ലൂടൻ മോഡറേറ്ററായിരുന്നു. മുതിർന്ന പത്രപ്രവർത്തകൻ ഇഗ്നേഷ്യസ് േഗാൺസാൽവസ്, സാംസ്കാരിക പ്രവർത്തകൻ എം.വി. ബെന്നി എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. കുേഫാസ് ചാൻസലർ ഡോ. വിക്ടർ ജോർജ് മുഖ്യപ്രഭാഷണം നടത്തി. എബനേസർ ചുള്ളിക്കാട്, ഡോ. മേരിദാസ് കല്ലൂർ, സി.എസ്. ജോസഫ്, ജോയ് സി. കമ്പക്കാരൻ, വി.ജെ. പൈലി എന്നിവർ സംസാരിച്ചു. ലത്തീൻ സമൂഹം കേരളത്തിനായി കാഴ്ചവെച്ച അഭിമാന ചരിത്ര മുഹൂർത്തങ്ങളെ ആദരവോടെ ഒാർമിപ്പിക്കാനും പ്രതിഭകളെ കാലത്തിന് പരിചയപ്പെടുത്താനും ലക്ഷ്യമിട്ട് 'പൈതൃക' എന്ന പേരിൽ സംഘടനയും രൂപവത്കരിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story