Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2018 10:32 AM IST Updated On
date_range 21 May 2018 10:32 AM ISTപീതാംബരൻ മാസ്റ്റർ സ്വാതന്ത്ര്യസമരകാലത്തെ മൂല്യങ്ങൾ മുറുകെ പിടിക്കുന്ന നേതാവ് ^മുഖ്യമന്ത്രി
text_fieldsbookmark_border
പീതാംബരൻ മാസ്റ്റർ സ്വാതന്ത്ര്യസമരകാലത്തെ മൂല്യങ്ങൾ മുറുകെ പിടിക്കുന്ന നേതാവ് -മുഖ്യമന്ത്രി പള്ളുരുത്തി: ദേശീയ സ്വാതന്ത്ര്യസമര കാലഘട്ടത്തിലെ അടിസ്ഥാന മൂല്യങ്ങൾ ഇന്നും മുറുകെ പിടിക്കുന്ന ജനനേതാവാണ് ടി.പി. പീതാംബരൻ മാസ്റ്ററെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവതി ആലോഷിക്കുന്ന പീതാംബരൻ മാസ്റ്റർക്ക് പള്ളുരുത്തിയിൽ നൽകിയ പൗരസ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. തൊണ്ണൂറാം വയസ്സിലും ജാഗ്രതയോടെയുള്ള മനസ്സുമായി രാഷ്്ട്രീയത്തെ വിലയിരുത്തുന്ന മാസ്റ്റർ അടിയന്തരാവസ്ഥ കാലഘട്ടത്തിൽ കോൺഗ്രസിെൻറ നയസമീപനങ്ങളിൽ വന്ന മാറ്റത്തെ തുടർന്ന് സ്വീകരിച്ച നിലപാട് ചരിത്രത്തിെൻറ ഭാഗമാണ്. അന്ന് കോൺഗ്രസിനോടൊപ്പം നിൽക്കാൻ മാസ്റ്റർക്ക് കഴിയുമായിരുന്നില്ല. രാഷ്ട്രീയത്തെ ഒരു പ്രഫഷനായോ കരിയർ ആയോ മാസ്റ്റർ കണ്ടില്ല. നാടിനും നാട്ടുകാർക്കും സുതാര്യവും വിശ്വസ്തവുമായ പ്രവർത്തനം കാഴ്ചവെച്ചതാണ് മാസ്റ്ററെ നാടിെൻറ പ്രിയങ്കരനാക്കിയത്. സ്വന്തം ജീവിതം അർപ്പണബോധത്തോടെയുള്ള രാഷ്ട്രീയമാക്കി മാസ്റ്റർ മാറ്റി. പഴയ തലമുറയിലെ അധ്യാപകനെന്ന നിലയിലുള്ള അടുക്കും ചിട്ടയും ഉൾക്കൊണ്ട ശൈലി രാഷ്ട്രീയ ജീവിതത്തിലും അദ്ദേഹം കൈക്കൊണ്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു. എൻ.എൻ. സുഗുണപാലൻ അധ്യക്ഷത വഹിച്ചു. എൻ.സി.പി ദേശീയ സെക്രട്ടറി പ്രഫുൽ പട്ടേലിെൻറ സന്ദേശം എൻ.എ. മുഹമ്മദ് കുട്ടി വായിച്ചു. മന്ത്രിമാരായ എ.കെ. ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, എൻ.സി.പി സംസ്ഥാന പ്രസിഡൻറ് തോമസ് ചാണ്ടി, പ്രഫ. കെ.വി. തോമസ് എം.പി, എം.എൽ.എമാരായ കെ.ജെ. മാക്സി, ജോൺ ഫെർണാണ്ടസ്, പ്രഫ. എം.കെ. സാനു, ഡൊമിനിക് പ്രസേൻറഷൻ, വി. മുരളീധരൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. പീതാംബരൻ മാസ്റ്റർ മറുപടി പ്രസംഗം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story