മോഷ്​ടാക്കൾ മേയുന്ന ചാരുംമൂട്​; പൊലീസ്​ അനങ്ങുന്നില്ല

05:50 AM
17/05/2018
ചാരുംമൂട്: മേഖലയിൽ വ്യാപക മോഷണം. മോഷണ വാർത്തകൾ പുറത്തുവരാത്ത ദിവസങ്ങൾ ഇെല്ലന്നായി. പട്ടാപ്പകൽ പിടിച്ചുപറി കൂടിയായതോടെ പ്രദേശവാസികൾ ഭീതിയിലാണ്. ചാരുംമൂടും പരിസരങ്ങളിലുമായി ഡസൻ കണക്കിന് മോഷണങ്ങളും പിടിച്ചുപറി സംഭവങ്ങളുമാണ് മാസങ്ങളായി നടന്നത്. കഴിഞ്ഞ ദിവസം ചാരുംമൂട് ജങ്ഷന് സമീപത്തെ വീട്ടിൽ നടന്ന കവർച്ചയിൽ 70,000 രൂപയും സ്വർണാഭരണങ്ങളും നഷ്ടപ്പെട്ടു. ഇതിന് രണ്ടു ദിവസം മുമ്പാണ് താമരക്കുളത്തെ രണ്ടു വീടുകളിൽ മോഷണം നടന്നത്. നാല് പവൻ സ്വർണാഭരണങ്ങളും 35,000 രൂപയും ഇവിടെനിന്ന് മോഷണം പോയി. അടുക്കള വാതിൽ പൊളിച്ചാണ് മോഷണങ്ങൾ നടന്നത്. ബൈക്കിലെത്തി മാല പറിക്കുന്നതും ബാഗുകൾ തട്ടിയെടുക്കുന്നതും പതിവായി. പകൽ കെ.പി റോഡിലും ഇടറോഡുകളിലും വെച്ച് നിരവധി സ്ത്രീകളുടെ ബാഗുകളാണ് മോഷ്ടാക്കൾ തട്ടിയെടുത്തത്. അഞ്ചോളം സ്ത്രീകളുടെ മാലകളാണ് പട്ടാപ്പകൽ ബൈക്കിലെത്തിയ സംഘങ്ങൾ പൊട്ടിച്ചെടുത്തത്. ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചും നിരവധി മോഷണങ്ങൾ മേഖലയിൽ കഴിഞ്ഞ രണ്ടു മാസമായി നടന്നു. താമരക്കുളത്ത് മൂന്നിലധികം ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചികൾ തകർത്ത് മോഷ്ടിച്ചു. ഒരാഴ്ച മുമ്പാണ് ചുനക്കര തെക്ക് പത്തിശ്ശേരിൽ ക്ഷേത്രത്തി​െൻറ കാണിക്കവഞ്ചി തകർത്തത്. ബാങ്കുകളിൽനിന്ന് പണം എടുക്കുന്ന സ്ത്രീകളെ നിരീക്ഷിച്ച് പണം തട്ടുന്ന സംഘങ്ങളും വ്യാപകമായി. ചാരുംമൂട്ടിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽനിന്ന് പുറത്തേക്കു വന്ന വീട്ടമ്മയുടെ ബാഗ് കീറി മോഷ്ടിച്ച സംഭവം ഒരാഴ്ചക്ക് മുമ്പാണ് നടന്നത്. ഇടക്കിടെ ചില പ്രതികളെ പിടികൂടിയെങ്കിലും പ്രധാന മോഷണക്കേസ് പ്രതികളെ ഇപ്പോഴും പൊലീസിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ആദിക്കാട്ടുകുളങ്ങര പ്രദേശത്ത് രണ്ടുവർഷത്തിനിെട അമ്പതിലധികം മോഷണങ്ങൾ നടന്നു. അടുക്കളവാതിൽ തകർത്തായിരുന്നു കൂടുതലും കവർച്ചകൾ. നിരവധി വീടുകളിൽ കവർച്ച നടത്തിയ മൂന്നംഗ സംഘത്തെ ചെങ്ങന്നൂർ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം ഏതാനും നാൾ മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽനിന്ന് ചാരുംമൂട് മേഖലയിലും കവർച്ച നടത്തിയതായി തെളിഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലെ കവർച്ചകളുടെ അന്വേഷണഭാഗമായി കാമറ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് മോഷ്ടാക്കളെ കണ്ടെത്താൻ ശ്രമം നടക്കുന്നു. പല മോഷണങ്ങൾക്ക് പിന്നിലും ഇതരസംസ്ഥാനക്കാരാണെന്ന സ്ഥിരം ഭാഷ്യമായിരുന്നു പൊലീസിേൻറത്. പൊലീസി​െൻറ രാത്രികാല പട്രോളിങ് നിലച്ചതോടെയാണ് മോഷണങ്ങൾ വർധിച്ചതെന്ന് നാട്ടുകാർ പറയുന്നു.
Loading...
COMMENTS