വാഹനം ഒാടിക്കുന്നതിനിടെ മൊബൈൽ ഫോൺ സംസാരം: പൊതുസുരക്ഷക്ക്​ ഭീഷണിയില്ലെങ്കിൽ കേസെടുക്കാനാവില്ല ^ഹൈകോടതി

05:41 AM
17/05/2018
വാഹനം ഒാടിക്കുന്നതിനിടെ മൊബൈൽ ഫോൺ സംസാരം: പൊതുസുരക്ഷക്ക് ഭീഷണിയില്ലെങ്കിൽ കേസെടുക്കാനാവില്ല -ഹൈകോടതി കൊച്ചി: പൊതുസുരക്ഷക്ക് ഭീഷണിയാവാത്തിടത്തോളം മൊബൈൽ േഫാണിൽ സംസാരിച്ച് വാഹനം ഒാടിക്കുന്നവർക്കെതിരെ പൊലീസ് ആക്ടിലെ 118 (ഇ) വകുപ്പ് ചുമത്താനാവില്ലെന്ന് ഹൈകോടതി. പൊതുറോഡിലൂടെ മൊബൈൽേഫാണിൽ സംസാരിച്ച് വാഹനമോടിച്ചതിന് 118(ഇ) വകുപ്പ് പ്രകാരം കേസെടുത്തത് ചോദ്യം ചെയ്ത് എറണാകുളം കാക്കനാട് സ്വദേശി എം.ജെ. സന്തോഷ് നൽകിയ ഹരജിയിലാണ് ഉത്തരവ്. 2017 ഏപ്രിൽ 26നാണ് ഇയാൾക്കെതിരെ കേസെടുത്തത്. കേസിൽ കുറ്റപത്രവും നൽകിയിരുന്നു. പൊതുജനങ്ങള്‍ക്കും സുരക്ഷക്കും ഭീഷണിയാവുന്ന തരത്തിൽ വാഹനം ഒാടിക്കുന്നതിനുള്ള വകുപ്പ് ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചതി​െൻറ പേരിൽ ചുമത്താനാവില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി. ഇൗ വാദം കോടതി അംഗീകരിക്കുകയായിരുന്നു. മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനമോടിക്കുന്ന കേസുകളിലെല്ലാം ഇൗ വകുപ്പ് ചുമത്താനാവില്ല. പൊതുസുരക്ഷക്ക് ഭീഷണിയുണ്ടെന്ന് ബോധ്യപ്പെട്ടാലേ ഇൗ വകുപ്പ് ചേർക്കാനാകൂ. ശിക്ഷ സംബന്ധിച്ച വകുപ്പുകള്‍ തയാറാക്കുമ്പോള്‍ കൃത്യമായ വ്യാഖ്യാനങ്ങള്‍ വേണമെന്നും അല്ലാത്തപക്ഷം ഇതി​െൻറ ഫലം വിഡ്ഢിത്തമായിരിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. അമിത വേഗത്തിലും അശ്രദ്ധമായും വാഹനമോടിച്ചാൽ മോട്ടോര്‍ വെഹിക്കിള്‍ ആക്ടിലെ 184ാം വകുപ്പും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 279ാം വകുപ്പും ബാധകമാണെങ്കിലും 118(ഇ) വകുപ്പ് ഈ കേസില്‍ നിലനില്‍ക്കില്ല. പൊതുസുരക്ഷ അപകടത്തില്‍ ആവാത്തിടത്തോളം 118(ഇ) ബാധകമാക്കാനാവില്ല. ഫോണില്‍ സംസാരിച്ച് വാഹനമോടിക്കുന്നത് അപകടത്തിന് കാരണമാവുമെന്ന് സര്‍ക്കാര്‍ വാദിച്ചെങ്കിലും അപകടമുണ്ടാവുമെന്ന് പറഞ്ഞ് ബാധകമല്ലാത്ത നിയമവും വകുപ്പും ചുമത്താനാവില്ലെന്ന് കോടതി വ്യക്തമാക്കി.
Loading...
COMMENTS