കപ്പൽശാല പൊട്ടിത്തെറി: രണ്ടുപേർക്ക്​ കുറ്റപത്രം

05:38 AM
17/05/2018
കൊച്ചി: കൊച്ചി കപ്പൽശാലയിലെ പൊട്ടിത്തെറിയുമായി ബന്ധപ്പെട്ട് രണ്ട് ഉദ്യോഗസ്ഥർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. ഷിപ് ബിൽഡിങ് ആൻഡ് റിപ്പയറിങ് വിഭാഗം ജനറൽ മാനേജർ കെ.എൻ. ശ്രീജിത്ത്, ഷിപ് ബിൽഡിങ് ജനറൽ മാനേജർ എ.വി. സുരേഷ് കുമാർ എന്നിവർക്കെതിരെയാണ് ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് കൊച്ചിൻ ഷിപ്യാർഡ് ജോയൻറ് ഡയറക്ടർ വി.കെ. അരുണൻ എറണാകുളം അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മുമ്പാകെ കുറ്റപത്രം നൽകിയത്. സുരക്ഷ വീഴ്ച ചൂണ്ടിക്കാട്ടി ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് ആക്ട് പ്രകാരമുള്ള കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഫെബ്രുവരി 13നുണ്ടായ പൊട്ടിത്തെറിയിൽ അഞ്ചുപേർ മരിച്ചിരുന്നു. സാഗർ ഭൂഷൺ ഒ.എൻ.ജി.സി കപ്പലിലെ വാട്ടർ ടാങ്കിലാണ് സ്ഫോടനമുണ്ടായത്.
Loading...
COMMENTS