പെരുന്തുരുത്ത്​ കരി പാടശേഖരത്തിൽ രണ്ടാം കൃഷിക്ക് തുടക്കം

05:38 AM
17/05/2018
മണ്ണഞ്ചേരി: പഞ്ചായത്തിലെ പെരുന്തുരുത്ത് കരി പാടശേഖരത്തിൽ 175 ഏക്കറിൽ രണ്ടാം കൃഷിക്ക് തുടക്കമായി. 195 കർഷകരുടെ ഉടമസ്ഥയിലുള്ള പാടശേഖരത്തിൽ എട്ട് ബ്ലോക്കായി തിരിച്ച് ഗ്രൂപ് ഫാമിങ് നടത്തും. ഗ്രൂപ് ഫാമിങ്ങിന് നേതൃത്വം നൽകാൻ എട്ട് കമ്മിറ്റിയെയും കൺവീനർമാരെയും തെരെഞ്ഞടുത്തു. ഇവർക്ക് ആവശ്യമായ പരിശീലനം കൃഷിവകുപ്പ് നൽകും. വെള്ളം വറ്റിച്ച് കൃഷി ആരംഭിക്കാൻ പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് വാങ്ങിയ പെട്ടിയും പറയും സ്ഥാപിച്ചു. പ്രവർത്തനോദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് എം.എസ്. സന്തോഷ് നിർവഹിച്ചു. സ്ഥിരം സമിതി ചെയർമാൻ ബി. അരവിന്ദ്, പഞ്ചായത്ത് അംഗങ്ങളായ പി.എ. സബീന, രജനി, ഹസീന, കൃഷി ഓഫിസർ ജി.വി. രെജി, പാടശേഖരസമിതി പ്രസിഡൻറ് പി.എൻ. ദാസൻ, സെക്രട്ടറി ടി.എം. സമദ് എന്നിവർ സംസാരിച്ചു. കാട്ടുങ്കൽ സിയാദ് അനുസ്മരണം ആലപ്പുഴ: കൈചൂണ്ടിമുക്ക് വടക്കേ മഹല്ല് ജനറൽ സെക്രട്ടറി കാട്ടുങ്കൽ സിയാദിനെ അനുസ്മരിച്ച് സുന്നി മഹല്ല് ഫെഡറേഷൻ നടത്തിയ അനുശോചനയോഗം സമസ്ത ഓർഗനൈസർ ഒ.എം. ശരീഫ് ദാരിമി ഉദ്ഘാടനം ചെയ്തു. എസ്.എം.എഫ് മേഖല പ്രസിഡൻറ് ടി.എ. മെഹബൂബ് അധ്യക്ഷത വഹിച്ചു. ഉസ്മാൻ സഖാഫി പ്രാർഥന നടത്തി. പി.എം.എസ്.എ. ആറ്റക്കോയ തങ്ങൾ, മുസ്ലിഹ് ബാഖവി, ഫൈസൽ ശംസുദ്ദീൻ, എ.എം.എം. റഹ്മത്തുല്ല മുസ്ലിയാർ, അർഷദ് ബാഖവി, പി.എ. അബൂബക്കർ, മെഹബൂബ് ശരീഫ്, എ.എം. മുഈനുദ്ദീൻ മുസ്‌ലിയാർ, മെഹബൂബ് ശരീഫ്, എം. മുബാറക്, ബി. സൈനുദ്ദീൻ, അബ്ദുൽ കലാം എന്നിവർ സംസാരിച്ചു.
Loading...
COMMENTS