Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 May 2018 11:20 AM IST Updated On
date_range 16 May 2018 11:20 AM ISTമീനിന് പകരം മരക്കാരിെൻറ വലയില്‍ കുടുങ്ങിയത് നാഗഗരുഡ വിഗ്രഹം
text_fieldsbookmark_border
അങ്കമാലി: പെരിയാറില്‍ മത്സ്യബന്ധനത്തിനിടെ മത്സ്യത്തൊഴിലാളികളുടെ വലയില്‍ കുടുങ്ങിയ നാഗഗരുഡ വിഗ്രഹം ചെങ്ങമനാട് പൊലീസിന് കൈമാറി. പരമ്പരാഗത മത്സ്യത്തൊഴിലാളികളായ ചെങ്ങമനാട് പാലപ്രശ്ശേരി ചെരുപറമ്പില്‍ മരക്കാരും മകന് അന്‍സാറും ആലുവ മാര്‍ത്താണ്ഡവര്‍മ പാലത്തിന് സമീപം പെരിയാറില്‍ ഉടക്കുവല ഉപയോഗിച്ച് മീന്‍ പിടിക്കുന്നതിനിടെ ഉച്ചക്കാണ് വിഗ്രഹം വലയില്‍ കുടുങ്ങിയത്. പുഴയില്‍നിന്ന് വല ഉയര്‍ത്തിയപ്പോള്‍ ഭാരം അനുഭവപ്പെടുകയും പൊക്കിയെടുക്കുന്നതിനിടെ പുഴയില്‍ വീഴുകയും ചെയ്തു. ഉടൻ അന്‍സാര്‍ പുഴയില്‍ ചാടി വിഗ്രഹം മുങ്ങിയെടുക്കുകയായിരുന്നു. ഒരടി ഉയരവും മൂന്ന് കിലോയോളം തൂക്കവുമുണ്ട്. ഓടിലുള്ള വിഗ്രഹമാണെന്നാണ് പ്രാഥമിക നിഗമനം. ചിറകുകളും കൂര്‍ത്ത ചുണ്ടും മൂക്കും ഗരുഡ രൂപത്തിലുള്ളതാണ്. തലയിലെ കിരീടത്തിലും അരയിലും കൈകളിലും നാഗങ്ങള്‍ ചുറ്റിയ നിലയിലുമാണ്. അടിഭാഗത്ത് പിരികളുള്ളതിനാല്‍ വിഗ്രഹം എവിടെ നിന്നോ അഴിച്ചെടുത്തതാണെന്നാണ് സംശയിക്കുന്നത്. വിഗ്രഹം കിട്ടിയപ്പോള്‍ പുലിവാലാകുമെന്ന് കരുതി പുഴയില്‍ത്തന്നെ നിക്ഷേപിക്കാന്‍ മരക്കാര്‍ ആലോചിച്ചെങ്കിലും മകെൻറ നിര്‍ബന്ധപ്രകാരം ചെങ്ങമനാട് സ്റ്റേഷനിെലത്തിച്ച് പ്രിന്‍സിപ്പല്‍ എസ്.ഐ എ.കെ. സുധീറിന് കൈമാറുകയായിരുന്നു. വിദേശത്തുനിന്ന് കഴിഞ്ഞ ദിവസം അവധിക്കെത്തിയ മരക്കാരുടെ മൂത്ത മകന് ഇബ്രാഹിംകുട്ടിയും സ്റ്റേഷനിലെത്തിയിരുന്നു. വിഗ്രഹം ഉടൻ പുരാവസ്തു വകുപ്പിന് കൈമാറുമെന്നും അതിനുശേഷം മാത്രേമ വിഗ്രഹം ഏത് ഇനത്തില്‍പ്പെട്ടതാണെന്നും പഴക്കവും ലോഹവും മറ്റ് വിവരങ്ങളും വ്യക്തമായി അറിയാനാകൂവെന്നും എസ്.ഐ പറഞ്ഞു. മൂന്നര വര്‍ഷം മുമ്പ് പുലര്‍ച്ചക്ക് ബംഗളൂരുവില്‍നിന്ന് ട്രെയിനില്‍ മടങ്ങുമ്പോള്‍ വാതിലടഞ്ഞ് പെരിയാറില്‍ വീണ് മരണത്തെ മുഖാമുഖം കണ്ട ആലുവ മുപ്പത്തടം സ്വദേശിയായ നിഖിലിെൻറ ജീവന് തുണയായതും അന്ന് ആലുവ മണപ്പുറത്തിന് സമീപം മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരുന്ന മരക്കാരായിരുന്നു. സംഭവമറിഞ്ഞ അന്നത്തെ റൂറല്‍ എസ്.പി അടക്കമുള്ള പൊലീസ് അധികൃതര്‍ മരക്കാരിെൻറ സേവനത്തെ പ്രശംസിച്ചിരുന്നു. വിഗ്രഹം പൊലീസിന് കൈമാറാന്‍ സന്നദ്ധരായ മരക്കാരിനെയും മക്കെളയും എസ്.ഐ സുധീർ അനുമോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story