Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 May 2018 5:47 AM GMT Updated On
date_range 15 May 2018 5:47 AM GMTആത്മവിശ്വാസക്കരുത്തിൽ സജി ചെറിയാൻ
text_fieldsbookmark_border
- വാഹിദ് കറ്റാനം - ചെങ്ങന്നൂർ: ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർഥി സജി ചെറിയാെൻറ രണ്ടാംഘട്ട സ്വീകരണ പര്യടനത്തിന് ചെന്നിത്തല പഞ്ചായത്തിലെ കാരാഴ്മ കിഴക്ക് ആൽത്തറയിൽനിന്നാണ് തുടക്കമായത്. ഉച്ചക്ക് രണ്ടോടെ റോഡരികിൽ തിങ്ങിനിറഞ്ഞ കാഴ്ചക്കാരിൽ ഫാഷിസത്തിനെതിരെ തീവ്രമായ പ്രതിഷേധമനസ്സ് സൃഷ്ടിക്കാൻ കഴിയുന്ന തെരുവുനാടകം കത്തിക്കയറുന്നു. നാടകം അവസാനിപ്പിച്ചിടത്തുനിന്നുള്ള തുടർചോദ്യങ്ങളുമായി സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ. വിജയരാഘവെൻറ ഉദ്ഘാടനപ്രസംഗം. ഹിന്ദുത്വ ശക്തികൾക്കെതിരെയുള്ള കടന്നാക്രമണവുമായിരുന്നു ഒരോ വരിയിലും നിറഞ്ഞുനിന്നത്. പ്രസംഗം കത്തിക്കയറുന്നതിനിടെ വൈകീട്ട് മൂേന്നാടെ സ്വീകരണസ്ഥലത്തേക്ക് ആരവങ്ങളൊന്നുമില്ലാതെ സ്ഥാനാർഥി സജി ചെറിയാൻ കടന്നുവന്നു. പ്രവർത്തകരുമായി ചില സ്വകാര്യവർത്തമാനങ്ങൾ. ഫോേട്ടാ സെഷൻ. വേദിയിൽ ഇരുന്നപ്പോൾ പഞ്ചായത്തിലെ തെരഞ്ഞെടുപ്പ് ചുമതലയുള്ള ജില്ല സെക്രേട്ടറിയറ്റ് അംഗം എ. മഹേന്ദ്രെൻറ നിർദേശമെത്തി. സ്വീകരണകേന്ദ്രത്തിന് 50 മീറ്റർ അകലെ പ്രവർത്തകർ കാത്തുനിൽക്കുന്നു. അവിടെനിന്ന് വാദ്യമേള ആഘോഷ അകമ്പടികളോടെ സ്വീകരണസ്ഥലത്തേക്ക് ആനയിച്ചു. ആരോപണങ്ങൾക്ക് അക്കമിട്ടുള്ള മറുപടി പ്രസംഗം. ചെങ്ങന്നൂരിെൻറ ഇതുവെരയില്ലാത്ത വികസന കുതിപ്പ്, അതിെൻറ തുടർച്ച, യു.ഡി.എഫ്-ബി.ജെ.പി കക്ഷികൾ ഉന്നയിച്ച ആരോപണങ്ങൾക്ക് അതേ നാണയത്തിൽ തിരിച്ചടി. പാർട്ടി സെക്രട്ടറി എന്ന നിലയിലുള്ള സ്വത്ത് തെൻറ വ്യക്തിപരമാക്കാൻ ശ്രമിച്ചവരോട് മറുചോദ്യങ്ങൾ. സോഷ്യൽ ഒാഡിറ്റിങ്ങിന് തയാറാണെന്ന പ്രഖ്യാപനം. ഒപ്പം മുഴുവൻ സ്ഥാനാർഥികളുടെയും സ്വത്തുവിവരങ്ങൾ അന്വേഷിക്കാൻ തയാറുണ്ടോയെന്ന വെല്ലുവിളി. വികസന തുടർച്ചക്ക് വോട്ടഭ്യർഥിച്ച് അടുത്ത സ്വീകരണകേന്ദ്രത്തിലേക്ക്. മുന്നിൽ വാഹനങ്ങളിൽ വാദ്യമേള സംഘം. സ്ഥാനാർഥിയുടെ മഹത്ത്വ വിളംബരവുമായുള്ള പൈലറ്റ് വണ്ടിക്ക് പിന്നിൽ അന്തരിച്ച കെ.കെ. രാമചന്ദ്രൻ നായരുടെ ചിത്രം പതിച്ച തുറന്ന ജീപ്പിൽ സ്ഥാനാർഥി. വഴിയിൽ തടഞ്ഞുനിർത്തി സ്വീകരിക്കാൻ കാത്തുനിന്നവരെ നിരാശപ്പെടുത്തിയില്ല. അടുത്ത സ്വീകരണ കേന്ദ്രത്തിലെത്തിയപ്പോൾ സി.പി.െഎ സംസ്ഥാന കമ്മിറ്റി അംഗം പി. പ്രസാദിെൻറ പ്രസംഗം അവസാനത്തിലേക്ക്. ചേങ്കര, കണത്തിൽ, തുണ്ടിൽ, കാരാഴ്മ, മനാദി കഴിഞ്ഞ് കളപ്പാട്ട് എത്തിയപ്പോഴേക്കും സ്വീകരണം കൊഴുത്തുതുടങ്ങി. തൊഴിലിടങ്ങളിൽനിന്ന് കയറിയവർ സ്വീകരണകേന്ദ്രങ്ങളിലേക്ക് എത്താൻ തുടങ്ങിയതോടെ ആവേശം വർധിച്ചു. ഒാരോ സ്വീകരണ പോയൻറ് കഴിയുന്തോറും അകമ്പടിക്കാരായ ഇരുചക്രവാഹനക്കാരുടെ എണ്ണം വർധിച്ചു. വൈകീട്ടായപ്പോഴേക്കും ചാറിത്തുടങ്ങിയ മഴയെ തെല്ലും വകവെക്കാതെ സ്ഥാനാർഥിയും അകമ്പടിക്കാരും. സന്ധ്യ കഴിഞ്ഞതോടെ സ്വീകരണത്തിെൻറ മട്ടും ഭാവവും മാറി. നെൽക്കതിർ നൽകിയും റോസാപ്പൂമാല അണിയിച്ചും സ്വീകരണം. അമ്മൻകുടം, ചെണ്ടമേളം, മയിലാട്ടം, കരിമരുന്ന് പ്രയോഗം, മുദ്രാവാക്യം വിളി. പോരായ്മകൾ പരിശോധിക്കാനും വിലയിരുത്താനുമായി സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ. വിജയരാഘവനും സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം. വിജയകുമാറും ടി.വി. രാജേഷും പര്യടന സംഘത്തിനൊപ്പം ഒാരോ സ്വീകരണ കേന്ദ്രങ്ങളിലും മുന്നിലും പിന്നിലുമായി സഞ്ചരിക്കുന്നു. സി.എസ്. സുജാത, സജു എടക്കാട്, എം. സുകുമാരപിള്ള, പി.എസ്.എം. ഹുസൈൻ, ജി. കൃഷ്ണപ്രസാദ്, ലീല അഭിലാഷ്, ബി. അബിൻഷ, ജി. ഹരിശങ്കർ, പ്രഭ വി. മറ്റപ്പള്ളി, അനസ് അലി, ബി. രാജേന്ദ്രൻ, എച്ച്. സലാം തുടങ്ങി പൈലറ്റ് പ്രാസംഗികരുടെ നീണ്ടനിര. കോട്ടയിൽ, പായിക്കാട്, സ്തുതിക്കോട്, വള്ളാംകടവ്, ആഞ്ഞിലിക്കുളങ്ങരപടി, ചക്കുംകാട്, കുറ്റിക്കാട്ടിൽ കോളനി, ആഴാത്ത്, കൗണടി, നമേങ്കരി തുടങ്ങി രാത്രി സ്വീകരണകേന്ദ്രങ്ങളെല്ലാം പകലിനെ വെല്ലുന്ന വെളിച്ചത്തിലേക്ക് മാറി. സമാപനകേന്ദ്രമായ മഠത്തുംപടിയിലെത്തിയപ്പോൾ സമയം 9.30. മേഘാവൃതമായിരുന്ന അന്തരീക്ഷത്തിനും മാറ്റം. 40 വർഷത്തിനിെട ഒരു കട്ടൻചായപോലും ഒൗദാര്യം പറ്റി പൊതുപ്രവർത്തനം നടത്തേണ്ടിവന്നിട്ടില്ല. വ്യക്തിജീവിതം, സദാചാരം എല്ലാം പരിശോധനക്ക് വിധേയമാക്കാം. മറ്റുള്ളവരും അതിന് തയാറുണ്ടോയെന്ന ആവർത്തിച്ച ചോദ്യങ്ങളും വോട്ട് അഭ്യർഥനയുമായി മറുപടി പ്രസംഗം. ഇരുപത്തഞ്ചിലേറെ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം 9.56ന് പര്യടനം അവസാനിപ്പിക്കുേമ്പാഴും സജി ചെറിയാന് തെല്ലും തളർച്ചയില്ല. പ്രവർത്തകർക്ക് ഇനിയുള്ള ദിവസങ്ങളിലെ ഇടപെടലുകൾക്ക് ആവശ്യമായ ആത്മധൈര്യം പകർന്നുനൽകാൻ കഴിെഞ്ഞന്ന വിശ്വാസം പ്രകടിപ്പിച്ചാണ് ചെന്നിത്തലയിലെ സ്വീകരണപര്യടനം പൂർത്തിയാക്കി സജി ചെറിയാനും മടങ്ങിയത്.
Next Story