Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപെരുമാറ്റച്ചട്ടം...

പെരുമാറ്റച്ചട്ടം കർശനമായി പാലിക്കണം ^നിരീക്ഷകൻ

text_fields
bookmark_border
പെരുമാറ്റച്ചട്ടം കർശനമായി പാലിക്കണം -നിരീക്ഷകൻ ചെങ്ങന്നൂർ: ഉപതെരഞ്ഞെടുപ്പ് കമീഷ​െൻറ നിർദേശങ്ങളും മാതൃക പെരുമാറ്റച്ചട്ടവും കർശനമായി പാലിക്കണമെന്ന് പൊതുനിരീക്ഷകൻ കെ.ഡി. കുഞ്ജം പറഞ്ഞു. വരണാധികാരി എം.വി. സുരേഷ് കുമാറി​െൻറ നേതൃത്വത്തിൽ ചെങ്ങന്നൂർ ആർ.ഡി ഓഫിസിൽ വിളിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളുമായി പെരുമാറ്റച്ചട്ടം അറിയിക്കുന്നതുമായി ബന്ധപ്പെട്ടാണ് യോഗം വിളിച്ചത്. തെരഞ്ഞെടുപ്പിന് രാഷ്ട്രീയ പാർട്ടികൾ വാഹനങ്ങൾ ഉപയോഗിക്കുമ്പോൾ മുൻകൂർ അനുമതി വാങ്ങിയിരിക്കണമെന്ന് നിരീക്ഷകൻ പറഞ്ഞു. വാഹനത്തിന് അനുമതി ലഭിച്ചതി​െൻറ രേഖ പുറത്ത് കാണത്തക്കവിധം വാഹനത്തിൽ പതിച്ചിരിക്കണം. ഇലക്ട്രിക്- ടെലിഫോൺ പോസ്റ്റുകൾ, മറ്റുപൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ പോസ്റ്റർ പതിക്കാൻ പാടില്ല. നേരേത്ത പതിച്ചവ ഒഴിവാക്കണം. സ്വകാര്യ ഇടങ്ങളിൽ പോസ്റ്ററോ മറ്റ് പ്രചാരണസാമഗ്രികളോ പ്രദർശിപ്പിക്കണമെങ്കിൽ സ്വകാര്യവ്യക്തികളുടെ അനുമതി വാങ്ങിയിരിക്കണം. അതിനുള്ള അനുമതിപത്രവും കൈവശം സൂക്ഷിക്കണം. രാവിലെ 9.30 മുതൽ രാത്രി 9.30 വരെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതി തനിക്ക് നൽകാമെന്ന് അദ്ദേഹം പറഞ്ഞു. വിവിപാറ്റ് മെഷീനിലൂടെ തെരഞ്ഞെടുപ്പ് പൂർണമായും സുതാര്യമാണെന്ന് ഉറപ്പുവരുത്തുമെന്ന് വരണാധികാരി എം.വി. സുരേഷ് കുമാർ യോഗത്തിൽ പറഞ്ഞു. വിവിപാറ്റ് മെഷീനിൽ വോട്ടർ ആർക്കാണ് വോട്ട് ചെയ്യുന്നതെന്ന് വ്യക്തമായി കാണാവുന്നവിധം സ്ലിപ് പുറത്തുവരും. ഇത് ശേഖരിച്ച് മെഷീനുകൾക്കൊപ്പം സൂക്ഷിക്കും. വോട്ടെണ്ണൽദിനം നറുക്കെടുപ്പിലൂടെ ബൂത്ത് തെരഞ്ഞെടുത്ത് അവിടെ സ്ഥാനാർഥികൾക്ക് ലഭിച്ച വോട്ടും സ്ലിപ്പും തമ്മിൽ ഒത്തുനോക്കും. ഇവിടെ സ്ലിപ്പിലെ എണ്ണവും സ്ഥാനാർഥിക്ക് കിട്ടിയ വോട്ടും ഒരുപോലെ ആയിരിക്കും. 164 ബൂത്തും 17 സഹായക ബൂത്തുമാണ് വോട്ടെടുപ്പിനുള്ളത്. കൗണ്ടിങ് ഏജൻറുമാർ, പോളിങ് ഏജൻറുമാർ എന്നിവർക്ക് പ്രത്യേക പരിശീലനം നൽകും. ഭരണഘടന ചുമതല വഹിക്കുന്നവർ ഏജൻറുമാർ ആകരുതെന്നും വരണാധികാരി പറഞ്ഞു. ശ്രീധരന്‍ പിള്ളയുടെ പ്രചാരണ പരിപാടികള്‍ ഗ്രാമങ്ങളിൽ സജീവം ചെങ്ങന്നൂര്‍: എൻ.ഡി.എ സ്ഥാനാർഥി പി.എസ്. ശ്രീധരന്‍ പിള്ളയുടെ പ്രചാരണ പരിപാടികള്‍ ഗ്രാമങ്ങളിൽ സജീവമായി. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് തിങ്കളാഴ്ച നടന്ന പ്രചാരണ പരിപാടികൾ ഉദ്ഘാടനം ചെയ്തു. തെരെഞ്ഞടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ വി.എം. സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡൻറ് കെ.വി. ശ്രീധരന്‍, ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രൻ, രാജന്‍ കണ്ണാട്ട്, ഡി. വിനോദ്കുമാര്‍, രാജികുട്ടി, ഡി. പ്രദീപ് കുമാര്‍, മധു പരുമല, സതീഷ് ചെറുവല്ലൂര്‍, അരുണ്‍ പ്രകാശ്, രാജന്‍ കെ. മാത്യു, നൂറനാട് ഷാജഹാന്‍, ടി.പി. സതീഷ്, രമേശ്, ടി.കെ. വാസുദേവന്‍, സജു കുരുവിള, പ്രമോദ് കാരക്കാട്, കെ.ആര്‍. അനന്തന്‍, വി.സി. അനീഷ് എന്നിവര്‍ വിവിധ യോഗത്തില്‍ പങ്കെടുത്തു. പുല്ലപ്ലാംചുവട്, അരീക്കര, പറപ്പാട്, തിരുമുളക്കുഴ കോളനി, കാണിക്കമണ്ഡപം, വലിയപറമ്പ്, പൂപ്പന്‍കര, കൊടുംതുരുത്തിയില്‍, ചിറക്കര, പള്ളിക്കല്‍, നികരുംപുറം, സെഞ്ച്വറി ജങ്ഷന്‍, കാഞ്ഞിരത്തുംമൂട്, ആലിന്‍ചുവട് എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം വായനശാലയില്‍ പ്രചാരണം അവസാനിച്ചു.
Show Full Article
TAGS:LOCAL NEWS
Next Story