Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതിരുമാറാടി ഗവ....

തിരുമാറാടി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂളിൽ എൻ.എസ്.ക്യു.എഫ്‌ പാഠ്യപദ്ധതി

text_fields
bookmark_border
കൂത്താട്ടുകുളം: സർക്കാർ തെരഞ്ഞെടുത്ത 66 ഗവ. സ്‌കൂളിൽ മാത്രം നടപ്പാക്കുന്ന എൻ.എസ്.ക്യു.എഫ്‌ പാഠ്യപദ്ധതിക്ക് തിരുമാറാടി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂളിനെ തെരഞ്ഞെടുത്തു. പഠിതാവി​െൻറ അറിവും വൈദഗ്ധ്യവും അഭിരുചിയും നിശ്ചിത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ വിലയിരുത്തി സാക്ഷ്യപ്പെടുത്തുന്ന രീതിയാണിത്. വി.എച്ച്.എസ്.ഇ പ്ലസ് വണിലേക്കുള്ള അഡ്മിഷൻ ലെവൽ മൂന്നും രണ്ടാം വർഷം ലെവൽ നാലും ആണ്. 80 മണിക്കൂർ ഓൺ ജോബ് ട്രെയിനിങ് ഈ കോഴ്‌സി​െൻറ പ്രത്യേകതയാണ്. തിരുമാറാടി സ്‌കൂളിൽ കൃഷി അടിസ്ഥാനമാക്കിയുള്ള ഫ്ലോറികൾചറിസ്റ്റ് (ഓപൺ കൾട്ടിവേഷൻ), ഗാർഡനർ കോഴ്‌സുകളിൽ 60 സീറ്റാണ് അനുവദിച്ചിട്ടുള്ളത്. www.vhscap.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഇപ്പോൾ അപേക്ഷിക്കാം.
Show Full Article
TAGS:LOCAL NEWS
Next Story