Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 May 2018 10:32 AM IST Updated On
date_range 13 May 2018 10:32 AM ISTഉദ്യോഗസ്ഥർ സാധാരണക്കാരിലേക്ക് ഇറങ്ങിച്ചെല്ലണം ^മന്ത്രി ഐസക്
text_fieldsbookmark_border
ഉദ്യോഗസ്ഥർ സാധാരണക്കാരിലേക്ക് ഇറങ്ങിച്ചെല്ലണം -മന്ത്രി ഐസക് ആലപ്പുഴ: സർക്കാർ പദ്ധതികൾ വിജയിക്കണമെങ്കിൽ ഉദ്യോഗസ്ഥരുടെ മനോഭാവം മാറുകയും അവർ സാധാരണക്കാരുടെ ഇടയിലേക്ക് ഇറങ്ങിച്ചെല്ലുകയും വേണമെന്ന് മന്ത്രി ഡോ. ടി.എം. തോമസ് ഐസക്. ആലപ്പുഴയിൽ കേരള എൻ.ജി.ഒ. സെൻറർ 40ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പല വൻകിട പദ്ധതികളും കാലാനുസൃതമായി പൂർത്തീകരിക്കാൻ പറ്റാത്തത് ഇതിന് തെളിവാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാന പ്രസിഡൻറ് പനവൂർ നാസർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബെന്നി സി. ചീരഞ്ചിറ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. മുൻമന്ത്രി വി. സുരേന്ദ്രൻ പിള്ള, സണ്ണി തോമസ്, ടി.കെ. പ്രവീൺ, നസീർ പുന്നക്കൽ, വള്ളിൽ ജയൻ, എം.കെ. മൊയ്തു എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ കണ്ടല്ലൂർ ശങ്കരനാരായണൻ സ്വാഗതവും സജി പിള്ള നന്ദിയും പറഞ്ഞു. പ്രതിനിധി സമ്മേളനം ജെ.ഡി.യു അഖിലേന്ത്യ ജനറൽ സെക്രട്ടറി ഡോ. വർഗീസ് ജോർജ് ഉദ്ഘാടനം ചെയ്തു. എൻ.എം. നായർ, യൂജിൻ മൊറേലി, സാദിഖ് എം. മാക്കിയിൽ, ഷബീബ് ഖാൻ, ഷദാദ് ഷഹീർ, എസ്. സുനിൽകുമാർ, സി. അനിൽ, വി.എസ്. നിഷാദ് എന്നിവർ സംസാരിച്ചു. സർവിസ് സംഘടന േട്രഡ് യൂനിയൻ സുഹൃദ്സമ്മേളനം ചലച്ചിത്ര സംവിധായകനും ജെ.ഡി.യു ദേശീയസമിതി അംഗവുമായ ബാലു കിരിയത്ത് ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ യൂനിയൻ സംസ്ഥാന സെക്രട്ടറി ഇ.കെ. ഷീജ, എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ഉമ ശങ്കർ, എസ്.ഇ.യു സംസ്ഥാന പ്രസിഡൻറ് അബൂബക്കർ, എൻ.ജി.ഒ സംഘ് സംസ്ഥാന സെക്രട്ടറി എസ്.കെ. ജയകുമാർ, യുവജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി എം.വി. ശ്യാം, ബിന്ദുലാൽ ചിറമേൽ, ബെന്നിമോൻ വർഗീസ്, ടീച്ചേഴ്സ് സെൻറർ സംസ്ഥാന ജനറൽ സെക്രട്ടറി ജോൺ മാത്യു, ഇ. ചന്ദ്രൻ എന്നിവർ സംസാരിച്ചു. ലഹരിക്കെതിരെ 'കായികലഹരി': കബഡി ടൂര്‍ണമെൻറിന് തുടക്കം ഹരിപ്പാട്: രാജീവ് കള്‍ചറല്‍ ഫോറം പബ്ലിക് ലൈബ്രറി സംഘടിപ്പിക്കുന്ന ലഹരിക്കെതിരെ 'കായികലഹരി' കബഡി ടൂര്‍ണമെൻറിന് തുടക്കമായി. ഇതിന് മുന്നോടിയായി ലഹരിവിരുദ്ധ സന്ദേശ ദീപശിഖ പ്രയാണം നടത്തി. കരുവാറ്റ എന്‍.എസ്.എസ് എച്ച്.എസ്.എസ് ജങ്ഷനില്‍നിന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഗിരിജ സന്തോഷ് ഉദ്ഘാടനം ചെയ്തു. ആര്‍.സി.എഫ് താരങ്ങള്‍ അണിനിരന്ന ദീപശിഖ പ്രയാണം ആര്‍.സി.എഫ് നഗറില്‍ ടി.ബി ജങ്ഷന് സമീപം പ്രത്യേകം തയാറാക്കിയ ഫ്ലഡ്‌ലൈറ്റ് സ്റ്റേഡിയത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബിജു കൊല്ലശ്ശേരി ഉദ്ഘാടനം ചെയ്തു. ആര്‍.സി.എഫ് പ്രസിഡൻറ് ഷജിത്ത് ഷാജി അധ്യക്ഷത വഹിച്ചു. സുരേഷ് കളരിക്കല്‍, ഗിരിജ സന്തോഷ്, ജി. പദ്മനാഭകുറുപ്പ്, എ. പ്രേമകുമാര്‍, എ. ജയകുമാര്‍, കെ.എം. പങ്കജാഷന്‍, ജോസഫ് വി. പരുവക്കാട്, കെ.ആര്‍. രാജന്‍, പി.ബി. ഷാജി എന്നിവര്‍ പങ്കെടുത്തു. ആദ്യദിനം ജൂനിയര്‍ ലീഗ് കം നോക്കൗട്ട് ടൂര്‍ണമെൻറാണ് നടന്നത്. ജൂനിയര്‍ ടൂര്‍ണമെൻറില്‍ ആര്‍.സി.എഫ് കരുവാറ്റ ഒന്നാംസ്ഥാനവും ന്യൂ സങ്കീര്‍ത്തന രണ്ടാംസ്ഥാനവും കരസ്ഥമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story