Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 May 2018 10:32 AM IST Updated On
date_range 13 May 2018 10:32 AM ISTമണ്ഡലപര്യടനം ആവേശമാക്കി പി.എസ്. ശ്രീധരൻ പിള്ള
text_fieldsbookmark_border
ചെങ്ങന്നൂർ: ജന്മനാടായ വെൺമണിയിലൂടെ എൻ.ഡി.എ സ്ഥാനാർഥി പി.എസ്. ശ്രീധരൻ പിള്ള പര്യടനം നടത്തി. സുരേഷ്‌ഗോപി എം.പിയും അനുഗമിച്ചു. മണ്ഡലപര്യടനത്തിെൻറ ഉദ്ഘാടനം കഴിഞ്ഞപ്പോള്‍ വെണ്‍മണിക്കാരുടെ സ്വീകരണത്തിെൻറ ഊഴമായി. സ്ഥാനാർഥിക്ക് ഷാള്‍ അണിയിച്ച് സുരേഷ്‌ഗോപി തുടക്കംകുറിച്ചു. വെണ്‍മണി പഞ്ചായത്ത് സമിതി പ്രസിഡൻറ് അനില്‍ അമ്പാടിയും ജനറല്‍ സെക്രട്ടറി രാകേഷ് വെണ്‍മണിയും സ്ഥാനാർഥിയെ പൂമാലയും പുഷ്പകിരീടവും അണിയിച്ചു. ബി.ജെ.പി ബൂത്തുതല പ്രവര്‍ത്തകര്‍, മഹിള മോര്‍ച്ച, എ.ബി.വി.പി, ബാലഗോകുലം തുടങ്ങി നിരവധി സംഘടനകളുടെ ഭാരവാഹികള്‍ സ്ഥാനാർഥിയെ സ്വീകരിച്ചു. ബി.ജെ.പി ദേശീയസമിതി അംഗം പി.കെ. കൃഷ്ണദാസ്, ജില്ല പ്രസിഡൻറ് കെ. സോമന്‍, ഡി. അശ്വിനീദേവ്, ബാദുഷ തങ്ങള്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. ന്യൂനപക്ഷമോര്‍ച്ച നേതൃത്വത്തിലും പ്രവർത്തകർ സ്ഥാനാർഥിയെ അനുഗമിച്ചു. മോര്‍ച്ച സംസ്ഥാന പ്രസിഡൻറ് ജിജി ജോസഫ്, നേതാക്കളായ സി.പി. സെബാസ്റ്റ്യന്‍, നൗഷാദ്, നോബിള്‍ മാത്യു, സുലൈമാന്‍ എന്നിവര്‍ പെങ്കടുത്തു. കുടുംബയോഗങ്ങളില്‍ നടൻ സുരേഷ്‌ഗോപി ചെങ്ങന്നൂര്‍: എൻ.ഡി.എ സ്ഥാനാർഥി പി.എസ്. ശ്രീധരന്‍ പിള്ളക്ക് വോട്ട് അഭ്യർഥിച്ച് നടനും എം.പിയുമായ സുരേഷ്‌ഗോപി നിരവധി കുടുംബയോഗങ്ങളിൽ പെങ്കടുത്തു. ജനഹിതത്തിന് എതിരായി പ്രവര്‍ത്തിക്കുന്ന ഭരണവര്‍ഗത്തിനുള്ള ശിക്ഷയാവണം തെരഞ്ഞെടുപ്പുഫലമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിെൻറ ഇന്നത്തെ അവസ്ഥ വളരെ മോശപ്പെട്ട കാഴ്ചകളും അശുഭകരമായ വേദനകളും നിറഞ്ഞതാണ്. വരാപ്പുഴയിലെ ശ്രീജിത്തില്‍ ഇത് അവസാനിക്കുന്നില്ല. മാറ്റത്തിലേക്കുള്ള ചൂണ്ടുപലകയായി ചെങ്ങന്നൂരിലെ ഉപതെരഞ്ഞെടുപ്പ് മാറണമെന്നും അദ്ദേഹം പറഞ്ഞു. സജി ചെറിയാൻ വൻ ഭൂരിപക്ഷത്തിൽ വിജയിക്കും -ജെ.എസ്.എസ് ആലപ്പുഴ: െചങ്ങന്നൂരിലെ എൽ.ഡി.എഫ് സ്ഥാനാർഥി വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് ജെ.എസ്.എസ് ജില്ല കമ്മിറ്റി. ഇലക്ഷൻ പ്രചാരണത്തിെൻറ ഭാഗമായി ജെ.എസ്.എസ് കല-സാംസ്കാരിക വിഭാഗത്തിെൻറ നേതൃത്വത്തിൽ മണ്ഡലത്തിെൻറ വിവിധ ഇടങ്ങളിൽ ചാക്യാർകൂത്ത് അവതരിപ്പിക്കാനും പ്രചാരണ ബോർഡുകൾ സ്ഥാപിക്കാനും സ്ക്വാഡ് പ്രവർത്തനം നടത്താനും തീരുമാനിച്ചു. ജില്ല പ്രസിഡൻറ് സംഗീത് ചക്രപാണി അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി സി.എം. അനിൽകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. യു.കെ. കൃഷ്ണൻ, വി.കെ. ഗൗരീശൻ, ജി.എൻ. ശിവാനന്ദൻ, റെജി റാഫേൽ, സുധ ബാബു, ഗീത, കെ.വി. സോമൻ, ജോസ് തോമസ്, ലീല സിദ്ധാർഥൻ, ചന്ദ്രമതി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story