Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 May 2018 11:05 AM IST Updated On
date_range 12 May 2018 11:05 AM ISTസ്ഥാനാർഥികൾ മരം നട്ടു; പോളിങ് ബൂത്തിൽ ഹരിത നിയമാവലി പാലിക്കാൻ നിർദേശം
text_fieldsbookmark_border
ആലപ്പുഴ: ഹരിത നിയമാവലി തെരഞ്ഞെടുപ്പിൽ പ്രാവർത്തികമാക്കുക എന്ന ലക്ഷ്യത്തോടെ ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കാനെത്തിയ എല്ലാ സ്ഥാനാർഥികളും ആർ.ഡി.ഒ ഓഫിസിൽ മരം നട്ടു. ഉദ്യോഗസ്ഥർതന്നെ മുൻകൈയെടുത്താണ് വൃക്ഷത്തൈ നൽകി നടാൻ അവസരം ഒരുക്കിയത്. സ്ഥാനാർഥികളെ കൂടാതെ, തെരഞ്ഞെടുപ്പ് നിരീക്ഷകനും റിട്ടേണിങ് ഓഫിസറും മറ്റ് പ്രധാന ഉദ്യോഗസ്ഥരും മരം നട്ടു. ഗ്രീൻ പ്രോട്ടോകോൾ പാലിക്കാനുള്ള വ്യക്തമായ നിർദേശങ്ങൾ ജില്ല തെരഞ്ഞെടുപ്പ് ഓഫിസറായ കലക്ടർ ടി.വി. അനുപമ പുറത്തിറക്കി. ഇത് നോട്ടീസ് രൂപത്തിലാക്കി എല്ലാ സ്ഥാനാർഥികൾക്കും തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസുകളിലും എത്തിക്കും. ബൂത്തുകളിലും ഇതിന് പ്രാധാന്യം നൽകും. പോളിങ് ബൂത്തും പരിസരവും വൃത്തിയായി സൂക്ഷിക്കുക, പരസ്യങ്ങൾക്ക് തുണി ബാനർ, പായ, തെങ്ങോല, മറ്റ് പ്രകൃതിസൗഹൃദ വസ്തുക്കൾ എന്നിവ ഉപയോഗിക്കുക, കുപ്പിവെള്ളം ഒഴിവാക്കി വാട്ടർ കിയോസ്‌ക് സ്ഥാപിക്കുക, അലങ്കാരങ്ങൾക്കായി പ്ലാസ്റ്റിക്, തെർമോകോൾ ഉപയോഗിച്ചുള്ള വസ്തുക്കൾ പൂർണമായി ഒഴിവാക്കുക എന്നീ നിർദേശങ്ങളും നൽകി. വലിച്ചെറിയുന്ന വസ്തുക്കളുടെ ഉപയോഗം പൂർണമായും ഒഴിവാക്കി പുനരുപയോഗിക്കാൻ കഴിയുന്നവക്ക് പ്രചാരം കൊടുക്കും. മാലിന്യങ്ങൾ ശരിയായ രീതിയിൽ സംസ്‌കരിക്കും. ജൈവ, അജൈവ മാലിന്യങ്ങൾ കൃത്യമായി തരംതിരിക്കും. പ്ലാസ്റ്റിക് കാരി ബാഗുകൾ ഒഴിവാക്കി തുണിസഞ്ചി പ്രോത്സാഹിപ്പിക്കുക, ആഹാരപദാർഥങ്ങളും കുടിവെള്ളവും നൽകുന്നത് സ്റ്റീൽ പാത്രത്തിലോ മറ്റ് പുനരുപയോഗ സാധ്യതയുള്ള പാത്രങ്ങളിലോ ആക്കുക എന്നിവയാണ് മറ്റ് നിർദേശങ്ങളിൽ പ്രധാനം. കേരള പൊലീസ് സി.പി.എമ്മിെൻറ ബി ടീമായി അധഃപതിച്ചു മാന്നാര്‍: കേരള പൊലീസ് സി.പി.എമ്മിെൻറ ബി ടീമായി അധഃപതിച്ചുവെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍. എൻ.ഡി.എ മാന്നാര്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ സി.പി.എമ്മിെൻറ നേതൃത്വത്തില്‍ നടക്കുന്നത് സെൽ ഭരണമാണ്. രണ്ടുവര്‍ഷത്തെ ഭരണത്തിനിടെ കേരളത്തിൽ 17 രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നുവെന്നും അദ്ദേഹം പറഞ്ഞു. എൻ.ഡി.എ കണ്‍വീനര്‍ അശ്വനി, മേഖല പ്രസിഡൻറ് സജീഷ്, ജലേഷ്, സുഭാഷ്, വിജയന്‍ കുഴിവേലി, രാമഭദ്ര കാരണവര്‍, ഗംഗാധരന്‍പിള്ള, സി.പി. പിള്ള, കലാധരന്‍ കൈലാസം, വിജയലക്ഷ്മി ഗോപന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story