Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 May 2018 5:17 AM GMT Updated On
date_range 12 May 2018 5:17 AM GMTഅംഗപരിമിതനെ മർദിച്ച സംഭവം അന്വേഷിക്കണം ^മനുഷ്യാവകാശ കമീഷൻ
text_fieldsbookmark_border
അംഗപരിമിതനെ മർദിച്ച സംഭവം അന്വേഷിക്കണം -മനുഷ്യാവകാശ കമീഷൻ കൊച്ചി: പറവൂർ മൂത്തകുന്നത്ത് ബിവറേജസ് കോർപറേഷെൻറ ഒൗട്ട്ലറ്റിന് മുന്നിൽ സമാധാനപരമായി ഒറ്റയാൾ സമരം നടത്തിയിരുന്ന അംഗപരിമിതനെ സ്റ്റുഡൻറ് പൊലീസ് കാഡറ്റായ മകെൻറ മുന്നിലിട്ട് പൊലീസ് മർദിക്കുന്ന വിഡിയോയുടെ പശ്ചാത്തലത്തിൽ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ മനുഷ്യാവകാശ കമീഷൻ ഉത്തരവ്. സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോ ദൃശ്യങ്ങൾക്ക് പിന്നിലുള്ള യാഥാർഥ്യം ഡിവൈ.എസ്.പി റാങ്കിൽ കുറയാത്ത പൊലീസ് ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്ന് കമീഷൻ ആക്ടിങ് അധ്യക്ഷൻ പി. മോഹനദാസ് ആവശ്യപ്പെട്ടു. എറണാകുളം ജില്ല പൊലീസ് മേധാവിക്കാണ് ഉത്തരവ് നൽകിയത്. ഒരുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം.
Next Story