Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 May 2018 11:53 AM IST Updated On
date_range 9 May 2018 11:53 AM ISTവരാപ്പുഴ കസ്റ്റഡി മരണം: മുൻ എസ്.പിക്കെതിരെ നടപടിക്ക് സാധ്യതയേറുന്നു
text_fieldsbookmark_border
കൊച്ചി: വരാപ്പുഴയിൽ ശ്രീജിത്ത് പൊലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ ആലുവ മുൻ റൂറൽ എസ്.പി എ.വി. ജോർജിനെതിരെ കൂടുതൽ നടപടിക്ക് സാധ്യതയേറുന്നു. ജോർജിനെ തൃശൂർ പൊലീസ് അക്കാദമിയിലേക്ക് മാറ്റിയെങ്കിലും ഇദ്ദേഹത്തിന് സംഭവത്തിൽ നിസ്സാരമല്ലാത്ത പങ്കുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ഇതിെൻറ അടിസ്ഥാനത്തിൽ കർശന നടപടി വേണമെന്ന ആവശ്യം ശക്തമാകുകയാണ്. ക്രൈംബ്രാഞ്ച് െഎ.ജി എസ്. ശ്രീജിത്തിെൻറ നേതൃത്വത്തിലുള്ള അന്വേഷണ സംഘം എ.വി. ജോർജിനെ രക്ഷിക്കാൻ ശ്രമിക്കുകയാണെന്ന് മരിച്ച ശ്രീജിത്തിെൻറ കുടുംബം ആരോപിക്കുന്നു. െഎ.ജി ശ്രീജിത്തും എ.വി. ജോർജും തമ്മിലെ ബന്ധം വ്യക്തമാക്കുന്ന ചിത്രങ്ങളും ഇവർ പുറത്തുവിട്ടു. ഇരുവരും തമ്മിൽ വർഷങ്ങളായി അടുത്ത ബന്ധമുണ്ടെന്നും അതുകൊണ്ടുതന്നെ െഎ.ജി ശ്രീജിത്തിെൻറ നേതൃത്വത്തിലുള്ള അന്വേഷണത്തിൽ ജോർജിെൻറ പങ്ക് പുറത്തുവരില്ലെന്നും മരിച്ച ശ്രീജിത്തിെൻറ സഹോദരൻ രഞ്ജിത് പറഞ്ഞു. െഎ.ജി എസ്. ശ്രീജിത്ത് കഥയെഴുതിയ 'ഒൗട്ട് ഒാഫ് സിലബസ്' സിനിമയുടെ പൂജയിൽ പെങ്കടുത്ത രണ്ട് പൊലീസുകാരിൽ ഒരാളാണ് ജോർജ്. അന്വേഷണത്തിൽ കാര്യമായ പുരോഗതിയില്ല. ശ്രീജിത്തിനെ കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകും വഴി മർദിച്ച പൊലീസുകാർക്കെതിരെ നടപടി എടുത്തിട്ടില്ല. സി.പി.എം നേതാക്കളുടെ ആവശ്യപ്രകാരം ശ്രീജിത്തിനെ കസ്റ്റഡിയിലെടുക്കാൻ ടൈഗർ ഫോഴ്സിനെ അയച്ചത് ജോർജാണ്. ഇദ്ദേഹത്തിെൻറ പങ്ക് വ്യക്തമായിട്ടും നടപടിയെടുക്കാത്തതിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്നും സി.ബി.െഎ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിൽ കോടതിവിധി വന്നശേഷം ബാക്കി കാര്യങ്ങൾ തീരുമാനിക്കുമെന്നും രഞ്ജിത്ത് അറിയിച്ചു. അതേസമയം, സംഭവത്തിൽ എ.വി. ജോർജിെൻറ സംശയകരമായ ഇടപെടലിന് വ്യക്തമായ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചതായും സൂചനയുണ്ട്. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത ഏപ്രിൽ ആറിനും പിറ്റേ ദിവസവും ഭരണകക്ഷിയുടെ ജില്ലയിലെ പ്രമുഖ നേതാവും എ.വി. ജോർജും തമ്മിൽ പലതവണ ഫോണിൽ സംസാരിച്ചതായാണ് കണ്ടെത്തൽ. ഇദ്ദേഹത്തിെൻറ ഇത്തരം പത്തോളം ഫോൺ വിളികൾ അന്വേഷണത്തിൽ നിർണായകമാകുമെന്നാണ് സൂചന. ഇൗ ദിവസങ്ങളിൽ പറവൂർ സി.െഎ, വരാപ്പുഴ എസ്.െഎ എന്നിവർ ജോർജുമായി നടത്തിയ ഫോൺ സംഭാഷണങ്ങളും പരിശോധിക്കുന്നുണ്ട്. ആഭ്യന്തര വകുപ്പിെൻറ ഇടപെടലിനെത്തുടർന്ന് ഫോൺ സംഭാഷണങ്ങളുടെ വിവരങ്ങൾ ടെലികോം സേവനദാതാക്കൾ രഹസ്യമാക്കിവെച്ചിരിക്കുകയാണ്. അന്വേഷണസംഘം ജോർജിൽനിന്ന് വിവരങ്ങൾ ശേഖരിച്ചെങ്കിലും സർക്കാർ തലത്തിലും വകുപ്പ് തലത്തിലും ഇദ്ദേഹത്തെ രക്ഷിക്കാൻ ശക്തമായ നീക്കമുണ്ടെന്നാണ് അറിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story