Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബൈക്ക് ടോറസ്​ ലോറിയിൽ...

ബൈക്ക് ടോറസ്​ ലോറിയിൽ ഇടിച്ചുകയറി യുവാക്കൾക്ക് പരിക്ക്​

text_fields
bookmark_border
മൂവാറ്റുപുഴ: ബൈക്ക് ടോറസ് ലോറിയിൽ ഇടിച്ചുകയറി ബൈക്ക് യാത്രികരായ യുവാക്കൾക്ക് ഗുരുതരമായി പരിക്കേറ്റു. ഈസ്റ്റ് മാറാടി സ്വദേശികളായ കപ്പിലാംകുടി ജോണി​െൻറ മകൻ എൽദോസ് (21), കടുവാക്കുഴി ജോർജി​െൻറ മകൻ എൽദോസ് (21) എന്നിവർക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാത്രി എേട്ടാടെ മൂവാറ്റുപുഴ - പിറവം റോഡിൽ െപാലീസ് ക്വാർട്ടേഴ്സിന് സമീപമാണ് അപകടം. പിറവം ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്ക് എതിർദിശയിൽ വരുകയായിരുന്ന ടോറസിൽ ഇടിച്ച് തെറിച്ചുമാറി അതേ വാഹനത്തി​െൻറ അടിയിൽ പെടുകയായിരുന്നു. ഒരാളുടെ കാലിലൂടെ ലോറി കയറിയതായും പറയുന്നു. ഗുരുതര പരിക്കേറ്റ യുവാക്കളെ ആദ്യം നിർമല ആശുപത്രിയിലും തുടർന്ന് കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിലേക്കും മാറ്റി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story