Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 May 2018 6:12 AM GMT Updated On
date_range 9 May 2018 6:12 AM GMTഎം.ജി സർവകലാശാല വാർത്തകൾ
text_fieldsbookmark_border
പ്രാക്ടിക്കൽ കോട്ടയം: നാലാം സെമസ്റ്റർ ബി.എഡ് സ്പെഷൽ എജുക്കേഷൻ (ഇൻറലക്ച്വൽ ഡിസബിലിറ്റി ആൻഡ് ലേണിങ് ഡിസബിലിറ്റി) മേയ് 2018 പരീക്ഷയുടെ പ്രാക്ടിക്കലും വൈവവോസിയും 14 മുതൽ 17വരെ വിവിധ കേന്ദ്രങ്ങളിൽ നടത്തും. ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ. നാലാം സെമസ്റ്റർ എം.എഡ് സ്പെഷൽ എജുക്കേഷൻ (ഇൻറലക്ച്വൽ ഡിസബിലിറ്റി ആൻഡ് ലേണിങ് ഡിസബിലിറ്റി) മേയ് 2018 പരീക്ഷയുടെ പ്രാക്ടിക്കലും വൈവവോസിയും മേയ് 24ന് മൂവാറ്റുപുഴ നിർമല സദൻ െട്രയ്നിങ് കോളജ് ഓഫ് സ്പെഷൽ എജുക്കേഷനിൽ നടത്തും. ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ. പരീക്ഷ തീയതി നാലാം സെമസ്റ്റർ എം.എച്ച്.ആർ.എം (പുതിയ സ്കീം-2016 അഡ്മിഷൻ റഗുലർ/ 2016ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെൻററി) പരീക്ഷ മേയ് 30ന് ആരംഭിക്കും. അപേക്ഷകൾ പിഴയില്ലാതെ മേയ് 11വരെയും 50 രൂപ പിഴയോടെ 14വരെയും 500 രൂപ സൂപ്പർഫൈനോടെ 16വരെയും സ്വീകരിക്കും. റഗുലർ വിദ്യാർഥികൾ 150 രൂപയും വീണ്ടും എഴുതുന്നവർ പേപ്പർ ഒന്നിന് 30 രൂപ വീതവും (പരമാവധി 150 രൂപ) സി.വി ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടക്കണം. െപ്രാവിഷനൽ സർട്ടിഫിക്കറ്റ് ഫീസായി 100 രൂപയും അടക്കണം. ബി.എ സൂക്ഷ്മപരിശോധന 2017 ഒക്ടോബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബി.എ (സി.ബി.സി.എസ്.എസ്) പരീക്ഷയുടെ ഉത്തരക്കടലാസ് സൂക്ഷ്മപരിശോധനക്ക് അപേക്ഷിച്ചവർ മേയ് 14, 15, 16 തീയതികളിൽ പുതിയ പരീക്ഷഭവനിലെ ഇ.ജെ x1 സെക്ഷനിൽ തിരിച്ചറിയൽ രേഖയുമായി ഹാജരാകണം. പരീക്ഷഫലം 2017 ജൂണിൽ നടന്ന രണ്ടാം സെമസ്റ്റർ എം.എസ്സി സൈകോളജി (പി.ജി.സി.എസ്.എസ് റഗുലർ/ സപ്ലിമെൻററി) പരീക്ഷഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും മേയ് 22വരെ അപേക്ഷിക്കാം. 2017 ഒക്ടോബറിൽ നടത്തിയ നാലാം സെമസ്റ്റർ എം.എസ്സി സ്പേസ് സയൻസ് ആൻഡ് ടെക്നോളജി പരീക്ഷഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനക്കും മേയ് 22വരെ അപേക്ഷിക്കാം.
Next Story