Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 May 2018 11:33 AM IST Updated On
date_range 9 May 2018 11:33 AM ISTചരിത്രത്തിൽ റോളില്ലാത്തവർ രാജ്യം ഭരിക്കുന്നു -കാനം രാജേന്ദ്രൻ
text_fieldsbookmark_border
പറവൂർ: ചരിത്രത്തിൽ ഒരു റോളുമില്ലാത്തവർ രാജ്യം ഭരിക്കുന്ന കാലഘട്ടത്തിൽ നാം നേടിയെടുത്ത അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് സി.പി. ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. വിശ്രമജീവിതം നയിക്കുന്ന മുതിർന്ന കമ്യൂണിസ്റ്റ് നേതാവ് കെ.സി. പ്രഭാകരനെ ആദരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കമ്യൂണിസ്റ്റ് പാർട്ടികളുടെ ചരിത്രം എന്തെന്ന് പുതുതലമുറകൾക്ക് മനസ്സിലാക്കാനും ചിന്തിക്കാനുമാണ് എ.ഐ.ടി.യു.സി ഇത്തരം ആദരിക്കൽ ചടങ്ങുകൾ സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 2020ൽ കേരളത്തിൽ െവച്ചാണ് എ.ഐ.ടി.യു.സി 100ാം വാർഷികം ആഘോഷിക്കുന്നത്. ഇതിെൻറ ഭാഗമായി സംസ്ഥാനത്തെ പഴയകാല സംഘടനാ പ്രവർത്തകരെ വീടുകളിൽചെന്ന് ആദരിക്കുമെന്നും എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡൻറുകൂടിയായ കാനം രാജേന്ദ്രൻ പറഞ്ഞു. രാവിലെ കൈതാരം ഘണ്ടാകർണൻ വെളിയിലെ വസതിയിൽ നടന്ന ചടങ്ങിൽ എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ മംഗള പത്രം വായിച്ചു. തുടർന്ന് കാനം രാജേന്ദ്രൻ മംഗളപത്രം സമർപ്പിച്ച് പൊന്നാട അണിയിച്ചു. ചടങ്ങിൽ കെ.സിയുടെ മകളും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറുമായ രമ ശിവശങ്കരൻ അധ്യക്ഷത വഹിച്ചു. മഹിളസംഘം സംസ്ഥാന പ്രസിഡൻറ് കമല സദാനന്ദൻ, സി.പി.ഐ ജില്ല സെക്രട്ടറി പി. രാജു, സംസ്ഥാന കൗൺസിൽ അംഗങ്ങളായ എസ്. ശ്രീകുമാരി, എം.ടി. നിക്സൺ, കെ.എൻ. ഗോപി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് യേശുദാസ് പറപ്പിള്ളി, കെ.എം. ദിനകരൻ, ഇ.കെ. ശിവൻ, സി.എസ്. നാരായണൻ, പി. വിജയൻ പിള്ള, റിട്ട. ജസ്റ്റിസ് ബാലകൃഷ്ണൻ, വടക്കേക്കര പഞ്ചായത്ത് പ്രസിഡൻറ് കെ.എം. അംബ്രോസ്, സി.പി.ഐ മണ്ഡലം സെക്രട്ടറി കെ.പി. വിശ്വനാഥൻ, കോട്ടുവള്ളി ലോക്കൽ സെക്രട്ടറി വി. ശിവശങ്കരൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story