Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightറോ റോ സര്‍വിസ്...

റോ റോ സര്‍വിസ് സ്വകാര്യ ഏജന്‍സിയെ ഏൽപിക്കരുത് ^സി.പി.എം

text_fields
bookmark_border
റോ റോ സര്‍വിസ് സ്വകാര്യ ഏജന്‍സിയെ ഏൽപിക്കരുത് -സി.പി.എം വൈപ്പിന്‍: കാത്തിരിപ്പിനൊടുവിൽ ഉദ്ഘാടനം ചെയ്ത റോ റോ സര്‍വിസ് പൊതുമേഖല സ്ഥാപനമായ കിന്‍കോയിൽനിന്ന് മാറ്റി സ്വകാര്യ വ്യക്തികളെ ഏൽപിക്കാനുള്ള നീക്കത്തിൽനിന്ന് കൊച്ചി കോര്‍പറേഷന്‍ പിന്തിരിയണമെന്ന് സി.പി.എം വൈപ്പിന്‍ ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. മേയറുടെയും യു.ഡി.എഫി‍​െൻറയും നേതൃത്വത്തിൽ സ്വകാര്യസ്ഥാപനത്തെ സര്‍വിസ് ഏൽപിക്കാൻ തുടക്കം മുതൽ ശ്രമം നടന്നിരുന്നു. സര്‍വിസ് നടത്താന്‍ ആവശ്യമായ പരിചയസമ്പന്നരായ തൊഴിലാളികളെ കണ്ടെത്താന്‍ കിന്‍കോക്ക് അവസരം ലഭിക്കാതിരിക്കാന്‍ അവസാന നിമിഷമാണ് സര്‍വിസ് അവരെ ഏൽപിച്ചത്. ഇതുമൂലമാണ് ഉദ്ഘാടനശേഷം സര്‍വിസ് നടത്താനാകാതെ വന്നത്. ഈ അവസരം മുതലെടുത്താണ് സ്വകാര്യ സ്ഥാപനത്തിനുവേണ്ടി താൽപര്യപ്പെടുന്നത്. കിന്‍കോയിലെ 16 ജീവനക്കാര്‍ പരിശീലനം പൂര്‍ത്തിയാവുകയാണ്. അവർ എത്തിയാൽ സര്‍വിസ് പുനരാരംഭിക്കാന്‍ തടസ്സമില്ലെന്നും യോഗം വിലയിരുത്തി. എന്നാൽ, ആ സമയം നോക്കി സര്‍വിസ് മറ്റാര്‍ക്കോ കൊടുക്കാനുള്ള കോര്‍പറേഷ‍​െൻറ നീക്കം അപലപനീയമാണ്. അത്തരം നടപടിയിലേക്ക് കോര്‍പറേഷന്‍ നീങ്ങിയാൽ പ്രക്ഷോഭം നടത്തുമെന്ന് ഏരിയ സെക്രട്ടറി സി.കെ. മോഹനന്‍ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story