Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകോൺഗ്രസിൽനിന്ന്​...

കോൺഗ്രസിൽനിന്ന്​ വിഘടിച്ചുനിൽക്കുന്നവർ കോൺഗ്രസ് ^എസിലേക്ക്

text_fields
bookmark_border
കോൺഗ്രസിൽനിന്ന് വിഘടിച്ചുനിൽക്കുന്നവർ കോൺഗ്രസ് -എസിലേക്ക് മട്ടാഞ്ചേരി: കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കൊച്ചി മണ്ഡലത്തിലെ സ്ഥാനാർഥി നിർണയം സംബന്ധിച്ച തർക്കത്തെത്തുടർന്ന് കോൺഗ്രസ് പാർട്ടിയിൽ വിഘടിച്ചുനിന്ന വിഭാഗം കോൺഗ്രസ്-എസിലേക്ക് നീങ്ങുന്നു. ഡൊമിനിക് പ്രസേൻറഷനെ വീണ്ടും മത്സരിപ്പിക്കുന്നതിനെതിരെ കലാപക്കൊടി ഉയർത്തിയ ഡി.സി.സി ജനറൽ സെക്രട്ടറി പി.കെ. അബ്ദുൽ ലത്തീഫ് അടക്കമുള്ളവരാണ് അന്ന് സ്ഥാനാർഥി നിർണയത്തിനെതിരെ രംഗത്തുവന്നത്. കോൺഗ്രസ്-എ വിഭാഗത്തിൽനിന്നുതന്നെ എ വിഭാഗം സ്ഥാനാർഥിക്കെതിരെ രംഗത്തുവന്നത് വിവാദമായിരുന്നു. തെരഞ്ഞെടുപ്പിൽ ഡൊമിനിക് പ്രസേൻറഷൻ പരാജയപ്പെടുകയും സിറ്റിങ് സീറ്റ് നഷ്ടപെടുകയും ചെയ്തു. നല്ലൊരു വിഭാഗം പ്രവർത്തകരുടെ പിന്തുണ അന്ന് ലത്തീഫിനുണ്ടായിരുന്നു. തുടർന്ന് കോൺഗ്രസുമായി വിഘടിച്ചുനിന്ന ഇവർ സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തനം നടത്തിവരവെയാണ് മന്ത്രി രാമചന്ദൻ കടന്നപ്പള്ളി ഇവരുമായി ചർച്ച നടത്തിയത്. തോപ്പുംപടി ബീയെം സ​െൻററിൽ കോൺഗ്രസ്-എസ് കൊച്ചി നിയോജക മണ്ഡലം കൺവെൻഷൻ ഉദ്ഘാടനത്തിനെത്തിയ മന്ത്രി ചുള്ളിക്കൽ ഹോട്ടൽ അബാദിൽ എത്തിയാണ് ചർച്ച നടത്തിയത്. അടുത്ത ദിവസം ഇവർക്ക് കോൺഗ്രസ്-എസിൽ അംഗത്വം നൽകുമെന്നാണ് അറിയുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story