Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 May 2018 6:00 AM GMT Updated On
date_range 9 May 2018 6:00 AM GMTകൊലപാതകങ്ങള്‍ക്ക് പിന്നില്‍ സി.പി.എമ്മും പൊലീസും- ^എം.എം. ഹസന്‍
text_fieldsbookmark_border
കൊലപാതകങ്ങള്‍ക്ക് പിന്നില്‍ സി.പി.എമ്മും പൊലീസും- -എം.എം. ഹസന്‍ കാക്കനാട്: നാട്ടിലെ കൊലപാതകങ്ങള്‍ക്ക് പിന്നില്‍ സി.പി.എമ്മും പൊലീസുമാണെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസന്‍. പിണറായി ഭരണത്തിെൻറ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്നത് ഇതുവരെ നടത്തിയ കൊലപാതകങ്ങളുടെ അടിസ്ഥാനത്തിലാണെന്നും ഹസന്‍ പരിഹസിച്ചു. വര്‍ധിച്ചുവരുന്ന കസ്റ്റഡിമരണങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കുമെതിരെ യു.ഡി.എഫ് എറണാകുളം കലക്ടറേറ്റിലേക്ക് നടത്തിയ ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 24 മാസം പൂര്‍ത്തീകരിക്കുമ്പോള്‍ 24 കൊലപാതകങ്ങളാണ് നടത്തിയിട്ടുള്ളത്. ശ്രീജിത്തിെൻറ കൊലയില്‍ ഒന്നാം പ്രതിയായ എസ്.പി ജോര്‍ജിനെതിരെ കേസെടുക്കണമെന്നും ഹസന്‍ ആവശ്യപ്പെട്ടു. കേന്ദ്രത്തില്‍ ജാതിപരമായി ദലിതരും ന്യൂനപക്ഷങ്ങളും കൊലചെയ്യപ്പെടുമ്പോള്‍ കേരളത്തില്‍ രാഷ്ട്രീയ പകപോക്കല്‍ കൊലപാതകങ്ങളാണ് നടക്കുന്നത്. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി രാജിെവക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യു.ഡി.എഫ് ജില്ല കണ്‍വീനര്‍ എം.ഒ. ജോണ്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ പി.പി. തങ്കച്ചന്‍, ബെന്നി ബഹനാന്‍, ഡി.സി.സി പ്രസിഡൻറ് ടി.ജെ. വിനോദ്, അന്‍വര്‍ സാദത്ത് എം.എല്‍.എ, മുസ്ലിംലീഗ് ജില്ല പ്രസിഡൻറ് കെ.എം. അബ്ദുൽ മജീദ്, നേതാക്കളായ വി.ജെ. പൗലോസ്, എന്‍. വേണുഗോപാല്‍, അബ്ദുൽ മുത്തലിബ്, ആശാ സനില്‍, മുഹമ്മദ് ഷിയാസ്, ജോഷി പള്ളന്‍, അജയ് തറയില്‍, ജയ്സണ്‍ ജോസഫ് എന്നിവർ സംസാരിച്ചു. കലക്ടറേറ്റ് ഉപരോധത്തിനൊടുവില്‍ കെ.പി.സി.സി പ്രസിഡൻറ് അടക്കമുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
Next Story