Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 May 2018 10:57 AM IST Updated On
date_range 8 May 2018 10:57 AM ISTആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കൽ
text_fieldsbookmark_border
ചേർത്തല: നഗരസഭ പ്രദേശത്ത് പുതിയതായി ആരോഗ്യ ഇൻഷുറൻസ് കാർഡിന് രജിസ്റ്റർ ചെയ്തവർക്കും പുതുക്കാൻ സാധിക്കാത്തവർക്കും 12 മുതൽ ക്യാമ്പ് നടക്കുന്നു. 2017 സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ അക്ഷയ കേന്ദ്രങ്ങളിൽ പുതിയതായി കാർഡിന് രജിസ്റ്റർ ചെയ്തവരും 2017-18ൽ കാർഡുകൾ പുതുക്കാൻ കഴിയാത്തവരുടെയും പുതുക്കൽ നടപടിക്രമങ്ങളാണ് നടക്കുക. എട്ട് കേന്ദ്രങ്ങളിലായാണ് ക്യാമ്പ്. നിലവിലെ കാർഡുകളുമായി അംഗങ്ങളിൽ ആരെങ്കിലും റേഷൻ കാർഡ്, ഇൻഷുറൻസ് കാർഡ് എന്നിവയും 30 രൂപയുമായി എത്തണം. പുതിയതായി ചേരുന്നതിന് രജിസ്റ്റർ ചെയ്തവർ അക്ഷയ കേന്ദ്രങ്ങളിൽനിന്ന് ലഭിച്ച സ്ലിപ്, റേഷൻ കാർഡ്, ആധാർ കാർഡ് എന്നിവ സഹിതം റേഷൻ കാർഡിലുള്ളവർ എല്ലാവരുമായി എത്തണം. 2013 മുതൽ 2016 വരെ ചേർന്നവർക്കും ഇടക്ക് പുതുക്കാൻ കഴിയാതെ അംഗത്വം നഷ്ടപ്പെട്ടവർക്കും ക്യാമ്പിലെത്തി പരിഹാരം തേടാം. ക്യാമ്പ് നടക്കുന്ന തീയതി, വാർഡുകൾ, സ്ഥലം എന്ന ക്രമത്തിൽ: 12ന് നാല് മുതൽ എട്ട് വരെ വാർഡുകാർക്ക് നെടുമ്പ്രക്കാട് യു.പി സ്കൂൾ. 13ന് ഒന്ന്, രണ്ട്, മൂന്ന്, 28, 29, 30, 31 വാർഡുകാർക്ക് മേരിമാതാ ഇംഗ്ലീഷ് മീഡിയം സ്കൂൾ. 14ന് ഒമ്പത് മുതൽ 13 വരെ വാർഡുകാർക്ക് ചേർത്തല ഗേൾസ് ഹൈസ്കൂൾ. 15ന് 14 മുതൽ 16 വരെ വാർഡുകാർക്ക് തോട്ടത്തിൽക്കവല എസ്.എൻ.ഡി.പി ഹാൾ. 16ന് 17, 18, 19 വാർഡുകാർക്ക് അംബേദ്കർ പഠനകേന്ദ്രം. 17ന് 32 മുതൽ 35 വരെ വാർഡുകൾക്ക് കുറ്റിക്കാട്ട് എസ്.എൻ.ഡി.പി യോഗം ഓഫിസ്. 18ന് 20 മുതൽ 23 വരെ കരുവായിൽ എൽ.പി സ്കൂൾ. 19ന് 24 മുതൽ 27 വരെ സെൻറ് മാർട്ടിൻ പാരിഷ് ഹാൾ എന്നിവിടങ്ങളിലാണ് ക്യാമ്പ് നടക്കുക. അവകാശദിനം ആചരിച്ചു ചെങ്ങന്നൂർ: കെ.എസ്.എഫ്.ഇ ഗോൾഡ് അപ്രൈസേഴ്സ് അസോസിയേഷൻ സി.െഎ.ടി.യു ആലപ്പുഴ കോട്ടയം മേഖല കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ അവകാശദിനം ആചരിച്ചു. മിനിമം വേതനം ഏർപ്പെടുത്തുക, മാനേജ്മെൻറുമായി നടത്തിയ ചർച്ചയിൽ ധാരണയായ മുഴുവൻ കാര്യങ്ങളും നടപ്പാക്കുക എന്നീ ആവശ്യങ്ങൾ യോഗത്തിൽ ഉന്നയിച്ചു. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥി സജി ചെറിയാന് അസോസിയേഷൻ ആലപ്പുഴ, കോട്ടയം മേഖലയുടെ പിന്തുണ പ്രഖ്യാപിച്ചു. മേഖല പ്രസിഡൻറ് സുരേന്ദ്ര ബാബു അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story