Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 May 2018 10:48 AM IST Updated On
date_range 8 May 2018 10:48 AM ISTറിഫൈനറിക്കെതിരെ ഗ്രാമപഞ്ചായത്ത് സമരം തുടങ്ങും
text_fieldsbookmark_border
സമരസമിതികളെ ഏകീകരിച്ച് പഞ്ചായത്ത് ഭരണസമിതി സമരം ശക്തമാക്കും കൊച്ചി: അമ്പലമുകൾ ബി.പി.സി.എൽ കൊച്ചി റിഫൈനറിയുടെ അശാസ്ത്രീയമായ പ്രവർത്തനത്തിെനതിരെ വിവിധ സമരസമിതികളും െറസിഡൻറ്സ് അസോസിയേഷനുകളും നടത്തിവന്ന സമരം ഒൗദ്യോഗികമായി ഏറ്റെടുക്കുമെന്ന് പുത്തൻകോട് ഗ്രാമപഞ്ചായത്ത് ഭരണസമിതി. വിവിധ സമരസമിതികളെ ഏകീകരിച്ച് സമരം ശക്തമാക്കും. സമരപരിപാടികളുടെ ആദ്യഘട്ടമെന്ന നിലയിൽ ബുധനാഴ്ച പത്തുമുതൽ ഒന്നുവരെ കലക്ടറേറ്റിൽ ധർണനടത്തുെമന്നും സംയുക്തസമരസമിതി നേതാക്കൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 2006ൽ ബി.പി.സി.എൽ റിഫൈനറി ഏറ്റെടുത്തതോടെ സ്ഥാപനത്തിെൻറ പ്രവർത്തനങ്ങൾ ജനേദ്രാഹപരമാണ്. സുരക്ഷാമാനദണ്ഡങ്ങൾ ഇല്ലാതെ ജനവാസമേഖലയോട് വളരെയടുത്തായാണ് 20,000 കോടിയുടെ പ്രോജക്ട് പ്രവർത്തിക്കുന്നത്. കേന്ദ്ര മലിനീകരണ നിയന്ത്രണമന്ത്രാലയത്തിെൻറ മാർഗനിർദേശങ്ങൾ അട്ടിമറിച്ചാണ് ബി.പി.സി.എൽ മുന്നോട്ട് പോകുന്നത്. സമീപത്തുള്ള ചിത്രപ്പുഴയിലേക്ക് പെറ്റ്കോക്ക് എന്ന രാസമാലിന്യം പടർന്ന് ഒഴുകുകയാണ്. അമ്പലമുകൾ, അടൂർകര, അയ്യൻകുഴി, ഏറ്റിക്കര, അമ്പലമേട്, പുലിയാംപുളിമുഗൾ, സിൽവർവാലി തുടങ്ങിയ പ്രദേശങ്ങൾ ഇപ്പോൾ ദുരിതത്തിലാണ്. റിഫൈനറിയുടെ വിവിധ പ്ലാൻറുകൾ, നിർമാണത്തിൽ ഇരിക്കുന്ന പെട്രോ കെമിക്കൽ പ്ലാൻറ് തുടങ്ങിയവ ജനവാസ കേന്ദ്രങ്ങളിൽനിന്ന് പത്തുമുതൽ അമ്പതുമീറ്റർ വരെ മാത്രമാണ് അകലം പാലിക്കുന്നത്. വാതകച്ചോർച്ചയും ദുർഗന്ധവും മൂലം ജീവിതം ദുസ്സഹമാണെന്നും സമരസമിതി പ്രതിനിധികൾ ആരോപിച്ചു. ഇവരെ മാറ്റിപ്പാർപ്പിക്കണമെന്നും മനുഷ്യാവകാശകമീഷെൻറ ഉത്തരവ് നടപ്പാക്കണമെന്നുമുള്ള വിവിധ ആവശ്യങ്ങൾ മുൻനിർത്തിയാണ് സമരവുമായി മുേന്നാട്ടുപോകുന്നതെന്നും സമരസമിതി അറിയിച്ചു. വടവോട് പുത്തൻകുരിശ് പഞ്ചായത്ത് പ്രസിഡൻറ് പി.കെ. വേലായുധൻ, മെംബർമാരായ എം.െക. രവി, കെ.കെ. അശോക്കുമാർ, റസിഡൻറ്സ് അസോസിയേഷൻ പ്രതിനിധികളായ കെ.ജെ. മാണി, പ്രമോദ് ലൂക്കോസ്, പോൾസൺ പോൾ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story