Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 May 2018 5:12 AM GMT Updated On
date_range 8 May 2018 5:12 AM GMTകോളജ് വിദ്യാർഥികൾക്ക് പ്രബന്ധ മത്സരം
text_fieldsbookmark_border
കൊച്ചി: കോളജ്/ സർവകലാശാല വിദ്യാർഥികൾക്കായി പൂർണോദയ ബുക്ക് ട്രസ്റ്റ് 'ഇന്ത്യൻ ജനാധിപത്യത്തിെൻറ ഭാവി: ആശങ്കകളും പ്രതീക്ഷകളും' വിഷയത്തിൽ പ്രബന്ധ മത്സരം സംഘടിപ്പിക്കുന്നു. ഏഴുപേജിൽ കവിയാതെ മലയാളത്തിൽ തയാറാക്കി സ്വയം സാക്ഷ്യപ്പെടുത്തിയ പ്രബന്ധം കലാലയ തിരിച്ചറിയൽ കാർഡിെൻറ കോപ്പി സഹിതം ജൂലൈ 10ന് മുമ്പ് ലഭിക്കണം. തപാലിലോ ഇ-മെയിലായോ അയക്കാം. തെരഞ്ഞെടുക്കപ്പെടുന്ന എല്ലാ പ്രബന്ധങ്ങൾക്കും സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും നൽകും. ശ്രദ്ധേയമായ രണ്ട് പ്രബന്ധങ്ങൾക്ക് ജി. കുമാരപിള്ള, െഎ.എം. വേലായുധൻ മാസ്റ്റർ എന്നിവരുടെ പേരിലുള്ള 5,000 രൂപയുടെ കാഷ് അവാർഡ് സമ്മാനിക്കും. വിലാസം: സെക്രട്ടറി, പൂർണോദയ ബുക്ക് ട്രസ്റ്റ്, ജേക്കബ് വള്ളനാട്ട് റോഡ്, കൊച്ചി -682018, ഫോൺ: 9447139028, ഇ-മെയിൽ: poornodaya.book.trust@gmail.com
Next Story