Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 May 2018 11:06 AM IST Updated On
date_range 7 May 2018 11:06 AM ISTആലപ്പുഴ ലൈവ്
text_fieldsbookmark_border
ചെങ്ങന്നൂർ...പോരാട്ടത്തിെൻറ ഉൗര് ചെങ്ങന്നൂരെന്ന് കേൾക്കുേമ്പാൾ രാഷ്ട്രീയപാർട്ടികളുടെ മനസ്സിലിന്ന് തീയാളുകയാണ്. രാജ്യം ശ്രദ്ധിക്കുന്ന മത്സര പോരാട്ടത്തിെൻറ ഉൗരായി ചെങ്ങന്നൂർ മാറിയതാണ് കാരണം. വിജയത്തിൽ കുറഞ്ഞൊന്നും അവരുടെ മനസ്സിലില്ല. അതിനായുള്ള പഠന-ഗവേഷണങ്ങളായിരുന്നു കുറച്ചുനാൾ മുമ്പുവരെ. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതോടെ മത്സരക്കസർത്തിെൻറ പൂരപ്പറമ്പായി ഇവിടം മാറിക്കഴിഞ്ഞു. തന്ത്രങ്ങൾ, അടവുകൾ, കൗശലങ്ങൾ, കലാപരിപാടികൾ, അഭിനയം, അവകാശവാദങ്ങൾ, ആരോപണങ്ങൾ എന്നുവേണ്ട എല്ലാ ആയുധങ്ങളും രാഷ്ട്രീയത്തിെൻറ ആവനാഴിയിൽനിന്ന് അവർ പുറത്തെടുത്ത് കഴിഞ്ഞു. അവ പ്രയോഗിക്കുേമ്പാഴുണ്ടാകുന്ന രസം ഉണ്ടല്ലോ. അത് അനുഭവിക്കുകയാണ്, അല്ല ആസ്വദിക്കുകയാണ് ചെങ്ങന്നൂരുകാർ. പറയാനേറെ...കേൾക്കാനതിലേറെ ആലപ്പുഴയുടെ തെക്കുകിഴക്കുള്ള മണ്ഡലത്തിന് സവിശേഷതകൾ ഏറെയുണ്ട്. പറഞ്ഞുതീരാത്ത ഗുണഗണങ്ങൾ. കേട്ടാൽ മതിയാകാത്ത സവിശേഷതകൾ. പിന്നെ ചരിത്രത്തിെൻറ ഏടുകളിൽനിന്ന് ചിന്നിച്ചിതറി കിടക്കുന്ന കഥകളുടെ ഭൂസ്പർശം പേറുന്ന നാെടന്ന പ്രത്യേകത. നാട്ടുമൊഴികളും നാടൻ ശീലുകളും ഒാണാട്ടുനാടിെൻറ ആഢ്യതയിലൂന്നിയ വാദഘോഷങ്ങളുമെല്ലാം ഇവിടെ നിറയുന്നു. ഗ്രാമങ്ങളാൽ സമ്പന്നമായ നഗരദേശമെന്നും പറയാം. ചെങ്ങന്നൂരിെൻറ രാഷ്ട്രീയപാരമ്പര്യത്തിന് ഇടത്-വലതുകളുണ്ട്. കൂടുതൽ കൂറ് കാട്ടിയത് വലതുഭാഗത്തോടാണ്. അപ്രതീക്ഷിത നേട്ടത്തിലും വിജയത്തിലും ഇരുകൂട്ടരും മേനിനടിക്കാറുണ്ട്. വീട്ടിലും രാഷ്ട്രീയം, പുറത്തിറങ്ങിയാലും ആരെ കൊള്ളും, ആരെ തള്ളുമെന്ന ത്രിശങ്കു അവസ്ഥയിലാണിപ്പോൾ ഒാരോ ചെങ്ങന്നൂരുകാരെൻറയും മനോനില. അതിനവരോട് പരിഭവിച്ചിട്ട് കാര്യമില്ല. നാട്ടിൽ കണ്ടും കേട്ടും സംസാരിച്ചും ഇടപഴകിയും പരിചയിച്ചവർ സ്ഥാനാർഥികളായാൽ അതുതന്നെയാണ് സംഭവിക്കുക. ഇവിടെ ഇറക്കുമതിക്കാർ പ്രമുഖമുന്നണിയിൽ ആരുമില്ല. അതിനാൽ ചെങ്ങന്നൂരുകാരുടെ വീടുകളിൽതന്നെ ചർച്ച തുടങ്ങിയിട്ട് ദിവസങ്ങളായി. പുറത്തിറങ്ങിയാലും അതുതന്നെ. ഒാഫിസുകളിൽ, മാർക്കറ്റുകളിൽ, കലാലയങ്ങളിൽ, ആരാധനാലയ പരിസരങ്ങൾ അങ്ങനെ നാലാൾ കൂടുന്നിടത്തെല്ലാം വിജയപ്രതീക്ഷയുടെ കണക്കുപറച്ചിലും വാശിേയാടെയുള്ള വീമ്പുപറച്ചിലും കേൾക്കാം. അതു കേൾക്കാനും രസമാണ്. ഉപതെരഞ്ഞെടുപ്പ് വന്നപ്പോൾ കൈവന്ന നാടിെൻറ ഗമ കണ്ടില്ലേയെന്ന് പറയുന്നവരും ഉണ്ട്്്. പല തെരഞ്ഞെടുപ്പുകൾ കണ്ട നാടാണ്. പക്ഷേ ഇതുപോലൊരു മത്സരം, അതും ഒാേരാ പാർട്ടിയും സർക്കാറുകളും അഭിമാനമായി കാണുന്നതാകുേമ്പാൾ അതിെൻറ ഹരം ഒന്നുവേറെതന്നെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story