Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 May 2018 10:38 AM IST Updated On
date_range 7 May 2018 10:38 AM ISTചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ്: എൻ.ഡി.എ കൺെവൻഷൻ ബി.ഡി.ജെ.എസ് ബഹിഷ്കരിച്ചു
text_fieldsbookmark_border
ആലപ്പുഴ: ബി.ജെ.പിയുമായി ഇടഞ്ഞുനിൽക്കുന്ന ബി.ഡി.ജെ.എസ് ചെങ്ങന്നൂരിൽ നടന്ന തെരഞ്ഞെടുപ്പ് കൺെവൻഷൻ ബഹിഷ്കരിച്ച് നിലപാട് കർശനമാക്കി. എന്നാൽ, ബി.ഡി.ജെ.എസ് ഒഴികെയുള്ള കക്ഷികളെ കൺെവൻഷനിൽ പെങ്കടുപ്പിച്ചത് ബി.ജെ.പിക്ക് നേരിയ ആശ്വാസമായി. കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കർ ഉദ്ഘാടകനായ കൺെവൻഷനിൽ സി.കെ. ജാനുവും പെങ്കടുത്തിരുന്നു. ബി.ഡി.ജെ.എസ് എൻ.ഡി.എക്കൊപ്പം ഉറച്ചുനിൽക്കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ അവകാശപ്പെട്ടപ്പോൾ ബി.ജെ.പിയെ രൂക്ഷമായി വിമർശിച്ച് വെള്ളാപ്പള്ളി നടേശൻ രംഗത്തുവന്നു. ബി.ഡി.ജെ.എസ് ബി.ജെ.പിക്ക് പിറകെ യാചിച്ചുനടക്കാതെ തനിച്ചുനിന്ന് ശക്തി തെളിയിക്കണമെന്നാണ് വെള്ളാപ്പള്ളിയുടെ ആവശ്യം. ബി.ജെ.പി ഉയർത്തുന്ന വർഗീയ നിലപാടിനെ തൊടാതെയാണ് സ്ഥാനമാനങ്ങളുടെ പേരുപറഞ്ഞ് മകൻ ചെയർമാനായ ബി.ഡി.ജെ.എസിനെ വെള്ളാപ്പള്ളി ഉപദേശിക്കുന്നത്. ബി.ജെ.പി നേതൃത്വം വെടക്കാക്കി തനിക്കാക്കുന്ന പണിയാണ് നടത്തുന്നതെന്നും അവരുമായി ഒരു കാരണവശാലും യോജിച്ചുപോകാൻ കഴിയില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. അതേസമയം, ബി.ഡി.ജെ.എസിെൻറ പ്രതിഷേധം ഗൗരവമേറിയതല്ലെന്ന ധ്വനിയാണ് തുഷാർ വെള്ളാപ്പള്ളിയുടെ വാക്കുകളിൽ പ്രകടമായത്. തങ്ങൾ എൻ.ഡി.എ വിട്ടുപോയിട്ടില്ലെന്നും അമർഷം പ്രകടിപ്പിക്കാൻ കൺവെൻഷനിൽനിന്ന് വിട്ടുനിൽക്കുക മാത്രമാണ് ചെയ്തതെന്നും തുഷാർ പറഞ്ഞു. വെള്ളാപ്പള്ളിയുടെ നിലപാടുകളെ തള്ളിയും തുഷാറിനെ അനുനയിപ്പിച്ചും യോജിപ്പിെൻറ പാത കണ്ടെത്താനാണ് ബി.ജെ.പി നേതൃത്വം ശ്രമിക്കുന്നത്. ചെങ്ങന്നൂർ തെരഞ്ഞെടുപ്പ് പ്രചാരണം മൂർധന്യത്തിലേക്ക് നീങ്ങുേമ്പാൾ ഇക്കാര്യത്തിൽ കേന്ദ്ര നേതൃത്വത്തിെൻറ ശക്തമായ ഇടപെടൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന നേതൃത്വം. ദേശീയ പ്രസിഡൻറും മന്ത്രിമാർ ഉൾപ്പെടെയുള്ള നേതാക്കളും ചെങ്ങന്നൂരിൽ എത്തുേമ്പാൾ ബി.ഡി.ജെ.എസ് നേതൃത്വവുമായി ചർച്ചക്കും കളമൊരുക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story