Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമേയറെ കൈയേറ്റം ചെയ്ത...

മേയറെ കൈയേറ്റം ചെയ്ത സി.പി.എം നടപടി അപലപനീയം ^ടി.ജെ. വിനോദ്

text_fields
bookmark_border
മേയറെ കൈയേറ്റം ചെയ്ത സി.പി.എം നടപടി അപലപനീയം -ടി.ജെ. വിനോദ് കൊച്ചി: മേയറെ കൈയേറ്റം ചെയ്ത സി.പി.എം നടപടി അപലപനീയമെന്ന് ഡി.സി.സി പ്രസിഡൻറ് ടി.ജെ. വിനോദ്. 16.5 കോടി െചലവിൽ നഗരസഭ നിർമിച്ച റോ റോ വെസലി​െൻറ നടത്തിപ്പിൽ സർക്കാർ ഏജൻസിയായ കെ.എസ്.ഐ.എൻ.സിക്ക് സംഭവിച്ച വീഴ്ചയെക്കുറിച്ച് ചർച്ച ചെയ്യാൻ പ്രതിപക്ഷത്തി​െൻറ അഭ്യർഥന മാനിച്ചാണ് മേയർ സ്പെഷൽ കൗൺസിൽ വിളിച്ചുചേർത്തത്. റോ റോ നടത്തിപ്പിൽ പരിശീലനം നേടിയ തൊഴിലാളികളുടെ അഭാവം എട്ടിന് മുമ്പ് തീർക്കുമെന്ന സർക്കാർ ഏജൻസിയുടെ ഉറപ്പും സംഭവത്തെക്കുറിച്ച് ചീഫ് സെക്രട്ടറിതലത്തിലെ അന്വേഷണവും നടത്താമെന്ന് തീരുമാനിച്ചശേഷമാണ് പൊലീസി​െൻറ സാന്നിധ്യത്തിൽ മേയറുടെ തലമുടിയിൽ കുത്തിപ്പിടിക്കുകയും വസ്ത്രം വലിച്ചുകീറുകയും ചെയ്തത്. ഒപ്പം വനിത കൗൺസിലർമാരായ മാലിനി ബിജുവിനെയും ജോസ് മേരിെയയും ആക്രമിച്ചു. ഇത് സി.പി.എമ്മി​െൻറ രാഷ്ട്രീയ സംസ്കാരത്തെയാണ് കാണിക്കുന്നത്. ആയുധത്തി​െൻറയും കൈയൂക്കി​െൻറയും രാഷ്ട്രീയവും അധികാരത്തി​െൻറ അന്ധതയുമാണ് സി.പി.എമ്മിനെ നയിക്കുന്നതെന്നും ടി.ജെ. വിനോദ് കുറ്റപ്പെടുത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story