Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅഭിമാനമുയർത്തി...

അഭിമാനമുയർത്തി കടയിരിപ്പ് ഗവ. സ്കൂൾ

text_fields
bookmark_border
കൊച്ചി: സർക്കാർ സ്കൂളുകളിൽ ഏറ്റവും കൂടുതൽ വിദ്യാർഥികളെ പരീക്ഷയെഴുതിച്ച് 100 ശതമാനം വിജയം കൊയ്തിരിക്കുകയാണ് കടയിരുപ്പ് ഗവ. എച്ച്.എസ്.എസ്. ഇത് 20ാം തവണയാണ് എല്ലാ വിദ്യാർഥികളെയും വിജയിപ്പിച്ച് ശ്രദ്ധേയമാകുന്നത്. പരീക്ഷയെഴുതിയ 245 വിദ്യാര്‍ഥികളും ഉപരിപഠനത്തിന് അര്‍ഹത നേടി. 21പേര്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കി. 20 പേര്‍ ഒമ്പത് വിഷത്തിന് എ പ്ലസ് നേടി. ഉപരിപഠനത്തിന് അര്‍ഹതനേടിയതില്‍ 147പേര്‍ ആണ്‍കുട്ടികളും 98പേര്‍ പെണ്‍കുട്ടികളുമാണ്. ഇത്തവണത്തെ സിവില്‍ സര്‍വിസ് പരീക്ഷയിൽ അഭിമാനനേട്ടം കരസ്ഥമാക്കിയ ശിഖ സുരേന്ദ്രന്‍ ഈ സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥിയാണ്. 2009ല്‍ സ്‌കൂളിന് 100 ശതമാനം നേടിക്കൊടുത്തവരുടെ കൂട്ടത്തില്‍ ശിഖയുണ്ടായിരുന്നു. പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക ക്ലാസുള്‍പ്പെടെ സൗകര്യം ഒരുക്കിയാണ് സ്‌കൂള്‍ അഭിമാനനേട്ടം കൊയ്തത്. ഇത്തവണ വിരമിച്ച പ്രധാനാധ്യാപിക ജെയ്‌സി വര്‍ഗീസി​െൻറ നേതൃത്വത്തിലായിരുന്നു പരിശീലനം നല്‍കിയത്. ഇവിടെ പഠിപ്പിക്കുന്ന അധ്യാപകരുടെ കുട്ടികളും ഇവിടെതന്നെയാണ് പഠിക്കുന്നതെന്നത് അധ്യാപകരുടെ ആത്മാർഥതയെ ഉയർത്തുന്നു. അടുത്ത വര്‍ഷവും 100 ശതമാനം വിജയം നിലനിര്‍ത്താന്‍ തയാറെടുക്കുകയാണ് കടയിരുപ്പ് ഗവ.എച്ച്.എസ്.എസ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story