Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഒന്നായി പിറന്നവർ...

ഒന്നായി പിറന്നവർ വിജയത്തിലും ഒന്നിച്ചു

text_fields
bookmark_border
ആലുവ: . ആലുവ ചാലക്കല്‍ ദാറുസ്സലാം ഹൈസ്‌കൂളിലെ ഐഷ നസ്‌റിന്‍, അഫ്‌സിയ നസ്‌റിന്‍ എന്നീ ഇരട്ടക്കുട്ടികളാണ് എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയത്തിനും എ പ്ലസ് നേടി അഭിമാനമായത്. ഒരുമിച്ചിരുന്ന് പഠിച്ച ഇവരുടെ വിജയം കുട്ടമശ്ശേരി ഗ്രാമത്തി​െൻറ സന്തോഷം ഇരട്ടിയാക്കി. ആലുവ റെയിൽവേ ഗുഡ്‌സ് ഷെഡിലെ ലോറി ഡ്രൈവറായ വേഴാപ്പിള്ളി വീട്ടില്‍ മുഹമ്മദ് ആഷിഫി​െൻറയും ഖദീജ ബീവിയുെടയും മക്കളാണ് ഇരുവരും. എല്‍.കെ.ജി മുതല്‍ ദാറുസ്സലാം സ്‌കൂളില്‍ ഒരേ ക്ലാസിലായിരുന്നു പഠനം. വേഴാപ്പള്ളി വീട്ടിൽ എല്ലാ വിഷയത്തിനും എ പ്ലസ് എന്ന അംഗീകാരം എത്തിച്ച ഇരുവർക്കും പേക്ഷ മുൻഗാമികളുണ്ട്. സഹോദരിമാരായ ഫാത്തിമ, ഫാഹിദ എന്നിവരും എസ്.എസ്.എല്‍.സിക്ക് എല്ലാ വിഷയത്തിനും എ പ്ലസ് നേടിയിരുന്നു. പെരുമ്പാവൂരില്‍ ഐ.എ.എസ് കോച്ചിങ് സ​െൻററില്‍ വിദ്യാര്‍ഥിയാണ് ഐഷ നസ്‌റിന്‍. അഫ്‌സിയ ഭാവിയില്‍ എന്തു വിഷയമെടുത്ത് പഠിക്കണമെന്ന് തീരുമാനിച്ചിട്ടില്ല. ക്യാപ്‌ഷൻ ekg51 aysha naszrin, ekg52 afsiiya naszrin എസ്.എസ്.എൽ.സിക്ക് എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ ഇരട്ട സഹോദരിമാരായ ഐഷ നസ്‌റിന്‍, അഫ്‌സിയ നസ്‌റിന്‍
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story