Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 May 2018 10:35 AM IST Updated On
date_range 4 May 2018 10:35 AM ISTദേശം പറമ്പയം പാലത്തിന് സമീപം അപകടാവസ്ഥ: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു
text_fieldsbookmark_border
ചെങ്ങമനാട്: ദേശീയപാതയില്‍ ദേശം പറമ്പയം പാലത്തിന് സമീപം അശാസ്ത്രീയമായി സ്ഥാപിച്ച റിഫ്ലക്ടര്‍ േഫ്ലാര്‍ ബ്രേക്കര്‍ മൂലം അപകടം പതിവായതിെനത്തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രക്ഷോഭം ആരംഭിച്ചു. ദേശീയപാതയില്‍ പ്രതിഷേധറാലിയും കുത്തിയിരിപ്പ്, നില്‍പ് പ്രതിഷേധങ്ങളും സംഘടിപ്പിച്ചു. ശയനപ്രദക്ഷിണത്തിനൊരുങ്ങിയ പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി ദമ്പതികള്‍ അടക്കം ഇരുചക്ര വാഹന യാത്രികര്‍ അപകടത്തിൽപെട്ടതോടെയാണ് അടിയന്തര നടപടി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സൂചനസമരം സംഘടിപ്പിച്ചത്. രാത്രി സമയങ്ങളിലും തിരക്കുള്ള സമയങ്ങളിലും അപകടം പതിവായിരിക്കുകയാണ്. മംഗലപ്പുഴ പാലത്തിന് സമീപവും ഇത്തരം അവസ്ഥയുണ്ട്. നടപടിയുണ്ടായില്ലെങ്കില്‍ ദേശീയപാത ഉപരോധം അടക്കമുള്ള സമരപരിപാടി ആവിഷ്കരിക്കുമെന്ന് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. ഡി.സി.സി ജനറല്‍ സെക്രട്ടറി എം.ജെ. ജോമി സമരം ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡൻറ് എ.എ. അബ്ദുൽ റഷീദ്, നേതാക്കളായ പി.ബി. സുനീര്‍, എ.സി. ശിവന്‍, കെ.എച്ച്. കബീര്‍, കെ.എസ്. മുഹമ്മദ് ഷെഫീഖ്, എ.ആര്‍. അമല്‍രാജ്, ജെര്‍ളി കപ്രശ്ശേരി, രാജേഷ് മടത്തിമൂല, ഷരീഫ് തുരുത്ത്, പി.വി. ശരത്, സമദ് പുത്തന്‍പറമ്പില്‍, നാരായണന്‍ പീച്ചോളില്‍, ഷംസു തരുത്ത്, നര്‍ഷ യൂസുഫ്, ഹുസൈന്‍ കല്ലറക്കല്‍, അന്‍വര്‍ പുറയാര്‍, ശശി തോമസ്, ബഷീര്‍ കുറുപ്പാലില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story