Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചാലക്കൽ ഗ്രാമത്തിന്...

ചാലക്കൽ ഗ്രാമത്തിന് ചിത്രവിരുന്നൊരുക്കി ഷബ്‌ന സുമയ്യ

text_fields
bookmark_border
ആലുവ: . ദാറുസ്സലാം സ്‌കൂൾ പൂർവവിദ്യാർഥി സംഗമത്തി‍​െൻറ ഭാഗമായാണ് നാട്ടുകാരിയും പൂർവവിദ്യാർഥിനിയുമായ ഷബ്‌നയുടെ ചിത്രപ്രദർശനം നടത്തിയത്. സുഡാനി ഫ്രം നൈജീരിയ സിനിമയുടെ സംവിധായകൻ സക്കരിയ പ്രദർശനം ഉദ്ഘാടനം ചെയ്തു. ശാസ്ത്രീയമായി അഭ്യസിച്ചിട്ടില്ലെങ്കിലും യൂട്യൂബിലൂടെയും മറ്റും ലഭിക്കുന്ന അറിവുകളിലൂടെയാണ് ചിത്രകലയുടെ അറിവുകൾ നേടിയത്. ഷബ്നയുടെ കവിതസമാഹാരം 'കനൽകുപ്പായ'ത്തി​െൻറ പ്രകാശനവും നടന്നു. പ്രകാശനം ജമാഅത്തെ ഇസ്‌ലാമി ജില്ല പ്രസിഡൻറ് അബൂബക്കർ ഫാറൂഖി നിർവഹിച്ചു. ബിക്കമിങ് ആർട്ട് എന്ന പേരിൽ ദാറുസ്സലാം സ്‌കൂളിൽ നടത്തിയ ചിത്രപ്രദർശനത്തിൽ മുപ്പതോളം ചിത്രങ്ങളുണ്ടായിരുന്നു. ഓരോ ചിത്രവും സമകാലിക ഇന്ത്യയിലെ വേദനിക്കുന്ന സ്ത്രീസമൂഹത്തി​െൻറ നേർക്കാഴ്ചകളായിരുന്നു. ആലുവ ചാലക്കൽ കീഴ്തോട്ടത്തിൽ അബൂബക്കറി​െൻറ മകളാണ് ഷബ്ന സുമയ്യ. ഷബ്ന സുമയ്യയുടെ ജീവിതപങ്കാളിയും ചുവർചിത്രകാരനും ഡിസൈനറുമായ ഫൈസൽ ഹസൈനാരാണ് 'കനൽകുപ്പായ'ത്തി​െൻറ കവർ ഡിസൈൻ ചെയ്തിരിക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story