Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 May 2018 11:09 AM IST Updated On
date_range 3 May 2018 11:09 AM ISTഇടത് സർക്കാറിന് യു.ഡി.എഫ് പദ്ധതി ഉദ്ഘാടനം മാത്രം ^ബെന്നി ബഹന്നാൻ
text_fieldsbookmark_border
ഇടത് സർക്കാറിന് യു.ഡി.എഫ് പദ്ധതി ഉദ്ഘാടനം മാത്രം -ബെന്നി ബഹന്നാൻ ചെങ്ങന്നൂർ: യു.ഡി.എഫ് സർക്കാർ നടപ്പാക്കിയ പദ്ധതികൾ ഉദ്‌ഘാടനം ചെയ്യാനുള്ള ഭാഗ്യം മാത്രമാണ് ഇടത് സർക്കാറിനുള്ളതെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിഅംഗം ബെന്നി ബഹന്നാൻ പറഞ്ഞു. ചെറിയനാട് തുരുത്തിമേൽ ബൂത്ത് കൺവെൻഷൻ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓരോ കാലത്തും യു.ഡി.എഫ് കൊണ്ടുവന്ന വൻകിട പദ്ധതികളെല്ലാം ഉദ്‌ഘാടനം ചെയ്തത് ഇടത് സർക്കാറായിരുന്നു. കൊച്ചി മെട്രോ, നെടുമ്പാശ്ശേരി വിമാനത്താവളം എന്നീ പദ്ധതികൾ മുതൽ ചെങ്ങന്നൂർ ഇറപ്പുഴ പാലം വരെ ഉദ്‌ഘാടനം ചെയ്തത് ഇടത് സർക്കാറുകളാണ്. ഗതാഗതക്കുരുക്ക് കൊണ്ട് ശ്വാസംമുട്ടിയിരുന്ന ചെങ്ങന്നൂരിന് ആശ്വാസം നൽകിയ ഇറപ്പുഴ പാലം യു.ഡി.എഫ് പദ്ധതിയാണ്. ഡി.സി.സി പ്രസിഡൻറ് എം. ലിജു മുഖ്യപ്രഭാഷണം നടത്തി. ബിൽജി പി. വർഗീസ് അധ്യക്ഷത വഹിച്ചു. തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ എബി കുര്യാക്കോസ്, യു.ഡി.എഫ് നേതാക്കളായ വിലാസിനി കരുണാകരൻ, കോശി പൈനുംമൂട്, രജനീഷ്, മനോജ് എന്നിവർ സംസാരിച്ചു. ശബരിമല ഫണ്ടിൽ നഗരസഭ ക്രമക്കേട് നടത്തി -ബി.ജെ.പി ചെങ്ങന്നൂർ: മണ്ഡലമാസ കാലത്ത് അയ്യപ്പഭക്തർക്ക് അടിസ്ഥാന സൗകര്യം ഒരുക്കാൻ അനുവദിച്ച തുകയിൽ ചെങ്ങന്നൂർ നഗരസഭ ലക്ഷങ്ങളുടെ അഴിമതി നടത്തിയെന്ന് ബി.ജെ.പി. പ്രതിവര്‍ഷം 25 ലക്ഷം രൂപ വീതം കിട്ടുന്നുണ്ടെങ്കിലും നാളിതുവരെ പൂർണമായും വിനിയോഗിച്ചിട്ടില്ല. മാത്രവുമല്ല ലക്ഷക്കണക്കിന് രൂപ വകമാറ്റി ചെലവഴിച്ചെന്നും ബി.ജെ.പി ജില്ല ജനറൽ സെക്രട്ടറി എം.വി. ഗോപകുമാർ ആരോപിച്ചു. നഗരസഭക്കെതിരെ ശനിയാഴ്ച വാഹന പ്രചാരണ ജാഥ നടത്തും. വാർത്തസമ്മേളനത്തിൽ നഗരസഭ കക്ഷിനേതാവ് കെ. ജയകുമാർ, നിയോജക മണ്ഡലം പ്രസിഡൻറ് സജു ഇടക്കല്ലിൽ, സംസ്ഥാന സമിതി അംഗം സന്ദീപ് ആർ. വാചസ്പതി എന്നിവരും പങ്കെടുത്തു. പള്ളിയോടം മലര്‍ത്തൽ കര്‍മം നടന്നു ചെങ്ങന്നൂർ: പള്ളിയോട പ്രേമികളെ ആവേശത്തിലാക്കി ഉമയാറ്റുകര പുത്തന്‍ പള്ളിയോടത്തിെൻറ മലര്‍ത്തൽ കര്‍മം നടന്നു. പള്ളിയോട നിർമാണത്തിന് ഒരുക്കിയ മാലിപ്പുരയിൽ നടന്ന ചടങ്ങ് രാധ എസ്. നായർ ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് കരയോഗം പ്രസിഡൻറ് എ.കെ. ശശിധരൻ മലർത്തൽ കർമം നിർവഹിച്ചു. പള്ളിയോട നിർമാണ സമിതി ചെയർമാൻ ഒ.എസ്. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. പള്ളിയോട സേവ സംഘം പ്രസിഡൻറ് കൃഷ്ണകുമാർ കൃഷ്ണവേണി മുഖ്യപ്രഭാഷണം നടത്തി. മുൻ എം.പി തോമസ് കുതിരവട്ടം, അജയകുമാർ, ഉണ്ണികൃഷ്ണൻ നമ്പൂതിരി, അജി ആർ. നായർ തുടങ്ങിയവർ പങ്കെടുത്തു. 47.25 കോൽ നീളവും 64 അംഗുലം ഉടമയും 18 അടി അമരപ്പൊക്കത്തിലുമാണ് പുതിയ പള്ളിയോടം നിർമിക്കുന്നത്. അയിരൂർ സതീശൻ ആചാരിയാണ് പള്ളിയോട ശിൽപി. 2154ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിെൻറ ഉടമസ്ഥതയിലാണ് പള്ളിയോടം. നിർമാണം പൂർത്തീകരിച്ച് ചിങ്ങമാസത്തിൽ നീരണിയിക്കാനാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story