Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 May 2018 11:06 AM IST Updated On
date_range 3 May 2018 11:06 AM ISTമേയ് ദിനാചരണം
text_fieldsbookmark_border
ആലപ്പുഴ: കേരള ലൈസൻസ്ഡ് സർേവയേഴ്സ് അസോസിയേഷെൻറ മേയ് ദിനാചരണവും തൊഴിലാളി സംഗമവും ആലപ്പുഴ എഫ്.എസ്.ഒ എം. മീരാദേവി ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡൻറ് രേവതി രജീഷ് അധ്യക്ഷത വഹിച്ചു. മുതിർന്ന സർേവയർ പാലമറ്റം സൈനുദ്ദീെന നാസർ എം. പൈങ്ങാമഠം ആദരിച്ചു. സംസ്ഥാന പ്രസിഡൻറ് ഫാസിൽ കാസിം മുഖ്യപ്രഭാഷണം നടത്തി. ജില്ല സെക്രട്ടറി മഹേഷ് പത്തിയൂർ, ജയിൻ സി. ദാസ്, സർവേയർമാരായ പ്രഭു, ലിനു, ടിനീഷ് ജോണി, സദ്ദാം ഹുസൈൻ എന്നിവർ സംസാരിച്ചു. യു.ടി.യു.സി ജില്ല കമ്മിറ്റി സംഘടിപ്പിച്ച മേയ്ദിന റാലി ആർ.എസ്.പി ജില്ല സെക്രട്ടറി ബി. രാജശേഖരൻ ഉദ്ഘാടനം ചെയ്തു. യു.ടി.യു.സി ജില്ല പ്രസിഡൻറ് എൻ. ഗോവിന്ദൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി സി.എസ്. രമേശൻ, എസ്.എസ്. ജോളി, പി. രാമചന്ദ്രൻ, പി.വി. സന്തോഷ്, ആർ. മോഹനൻ എന്നിവർ സംസാരിച്ചു. അമ്പലപ്പുഴ താലൂക്ക് ഡി.സി മിൽസ് ടെക്സ്റ്റൈൽ തൊഴിലാളി യൂനിയൻ (ടി.യു.സി.െഎ) മെയ്ദിന റാലിയും സമ്മേളനവും ജില്ല പ്രസിഡൻറ് സലിം ബാബു ഉദ്ഘാടനം ചെയ്തു. യൂനിയൻ സെക്രട്ടറി കെ.െജ. ബെനഡിക്ട് അധ്യക്ഷത വഹിച്ചു. പി.എസ്. പുരുഷൻ സ്വാഗതവും കെ.ആർ. രാജേന്ദ്രൻ നന്ദിയും പറഞ്ഞു. അമ്പലപ്പുഴ: എ.െഎ.യു.ടി.യു.സിയും കെ.എസ്.ഇ.ബി പി.സി.സി ലൈൻ വർക്കേഴ്സ് യൂനിയനും ചേർന്ന് മേയ്ദിന റാലി നടത്തി. സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം എസ്. സീതിലാൽ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി പി.ആർ. സതീശൻ അധ്യക്ഷത വഹിച്ചു. ആർ. വേണുഗോപാൽ, എം.എ. ബിന്ദു, അനിൽ പ്രസാദ്, കെ.ആർ. ശശി, ആർ. അർജുനൻ, വി.ആർ. അനിൽ, കെ.പി. സുബൈദ എന്നിവർ നേതൃത്വം നൽകി. നാരായണീയ സത്രം 20 മുതൽ, ചിത്രപ്രദർശനം തുടങ്ങി ആലപ്പുഴ: കിടങ്ങാംപറമ്പ് ശ്രീഭുവനേശ്വരി ക്ഷേത്രത്തിെൻറയും അഖിലഭാരത നാരായണീയ പ്രചാര സഭയുടെയും നേതൃത്വത്തിൽ 20 മുതൽ 27 വരെ നാരായണീയ മഹാസത്രം നടക്കും. ചടങ്ങിെൻറ കാൽനാട്ട് സത്രാചാര്യനും ഗുരുവായൂർ ക്ഷേത്രം മുൻ മേൽശാന്തിയുമായ മൂർക്കന്നൂർ ശ്രീഹരി നമ്പൂതിരി നിർവഹിച്ചു. സത്ര സമിതി പ്രസിഡൻറ് സി.കെ. ഷാജിമോഹൻ, ക്ഷേത്രയോഗം പ്രസിഡൻറ് കെ.എസ്. ഷാജി കളരിക്കൽ, മുഖ്യ കോഒാഡിനേറ്റർ സി.എം. ദിനേശൻ പിള്ള, സത്രം മാനേജർ എം.കെ. വിനോദ്, ആർ. സ്കന്ദൻ, ആർ. കൈലാസൻ, ജി. രാജു, ആർ. അനിൽകുമാർ, ജ്യോതി കെ. നായർ തുടങ്ങിയവർ പെങ്കടുത്തു. നാരായണീയത്തെക്കുറിച്ചുള്ള 100 ചിത്രങ്ങളുടെ പ്രദർശനവും തുടങ്ങി. പ്രദർശനം 15 വരെ ഉണ്ടായിരിക്കും. സത്രത്തിെൻറ വിളംബരം കുറിച്ച് 1500 വീടുകളിൽ പതാക ഉയർത്തി. ശിലാസ്ഥാപനം ആലപ്പുഴ: കളർകോട് ചിന്മയ വിദ്യാലയത്തിെൻറ പുതിയ കെട്ടിടത്തിന് ശിലാസ്ഥാപനം നടത്തി. മേഖല ഹെഡ് സ്വാമി വിവിക്താനന്ദ സരസ്വതി ശിലയിട്ടു. സ്വാമി ശാരദാനന്ദ സരസ്വതി, പ്രസിഡൻറ് കെ.എസ്. വിജയകുമാർ, പ്രഫ. രാമരാജവർമ, സുധീർ ചൈതന്യ, പ്രിൻസിപ്പൽ ഡോ. എസ്. ലാലി തുടങ്ങിയവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story