Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 May 2018 5:27 AM GMT Updated On
date_range 3 May 2018 5:27 AM GMTഎം.ജി സർവകലാശാല വാർത്തകൾ
text_fieldsbookmark_border
ഓഫ് കാമ്പസ് പരീക്ഷ കേന്ദ്രങ്ങൾ എം.ജി സർവകലാശാല ഓഫ് കാമ്പസ് പരീക്ഷകൾ മേയ് മൂന്നിന് ആരംഭിക്കും. വിദ്യാർഥികൾ പരീക്ഷ കേന്ദ്രങ്ങളിലെ ചീഫ് സൂപ്രണ്ടിെൻറ പക്കൽനിന്ന് ഹാൾ ടിക്കറ്റുകൾ കൈപ്പറ്റേണ്ടതാണ്. പരീക്ഷഹാളിൽ ഹാൾ ടിക്കറ്റിനൊപ്പം ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖകൾ ഹാജരാക്കണം. പരീക്ഷ കേന്ദ്രങ്ങൾ സംബന്ധിച്ച വിശദാംശങ്ങൾ സർവകലാശാല വെബ്സൈറ്റിൽ (www.mgu.ac.in) ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0481 2733624. പ്രാക്ടിക്കൽ ആറാം സെമസ്റ്റർ ഡി.ഡി.എം.സി.എ (2015 ബാച്ച് റഗുലർ/ 2014 ബാച്ച് സപ്ലിമെൻററി) മേയ് 2018 പരീക്ഷയുടെ പ്രാക്ടിക്കൽ മേയ് 17 മുതൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും. വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. വൈവാവോസി നാലാം സെമസ്റ്റർ എം.ടെക് (എൻവയൺമെൻറൽ എൻജിനീയറിങ് 2018) മാസ്റ്റേഴ്സ് തീസിസ് ആൻഡ് മാസ്റ്റേഴ്സ് കോംപ്രിഹെൻസീവ് വൈവ മേയ് നാലിന് കറുകുറ്റി എസ്.സി.എം.എസ് സ്കൂൾ ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിൽ നടക്കും. പരീക്ഷഫലം സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിൽ 2017 ഡിസംബർ മാസത്തിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.ഫിൽ എജുക്കേഷൻ (സി.എസ്.എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. ഡോ. കെ.എൻ. രാജ് സ്റ്റഡിസെൻറർ ഫോർ പ്ലാനിങ് ആൻഡ് സെൻറർ സ്റ്റേറ്റ് ഫിനാൻഷ്യൽ റിലേഷൻസിൽ 2017 ഡിസംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എ. ഇക്കണോമിക്സ് (റഗുലർ ആൻറ് ഇംപ്രൂവ്മെൻറ് സി.എസ്.എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. 2017 ജൂണിൽ നടന്ന രണ്ടാം സെമസ്റ്റർ ബി.എഡ് (റഗുലർ, ഇംപ്രൂവ്മെൻറ്) പരീക്ഷഫലം പ്രസിദ്ധപ്പെടുത്തി. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും മേയ് 14 വരെ അപേക്ഷിക്കാം. 2017 ജൂലൈയിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബി.വോക്, 2017 ആഗസ്റ്റിൽ നടത്തിയ ആറാം സെമസ്റ്റർ ബി.വോക് (എറണാകുളം സെൻറ് ആൽബർട്സ് കോളജിൽ നടത്തിയ റിന്യൂവബിൾ എനർജി ഒഴികെ) പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും മേയ് 16 വരെ അപേക്ഷിക്കാം. 2017 ജൂണിൽ നടത്തിയ രണ്ടാം സെമസ്റ്റർ മാസ്റ്റർ ഓഫ് ട്രാവൽ ആൻഡ് ടൂറിസം മാനേജ്മെൻറ് (റഗുലർ/സപ്ലിമെൻററി) പരീക്ഷഫലം പ്രസിദ്ധപ്പെടുത്തി. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും മേയ് ഒമ്പതുവരെ അപേക്ഷിക്കാം.
Next Story