Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 May 2018 10:51 AM IST Updated On
date_range 3 May 2018 10:51 AM ISTമേയ് ദിനം ആചരിച്ചു
text_fieldsbookmark_border
കൊച്ചി: ജില്ലയിലെ വിവിധയിടങ്ങളിൽ തൊഴിലാളി ദിനം ആചരിച്ചു. 23 കേന്ദ്രങ്ങളിൽ റാലികളും യോഗങ്ങളും നടന്നു. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സംയുക്തമായാണ് ആചരിച്ചത്. എറണാകുളത്ത് നടന്ന ദിനാചരണം സി.ഐ.ടി.യു ദേശീയ സെക്രട്ടറി കെ. ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു. ടി.കെ. രമേശൻ അധ്യക്ഷത വഹിച്ചു. ജോൺ ലൂക്കോസ്, പി.എൻ. സീനുലാൽ, കെ.വി. മനോജ്, കെ.എം. അഷറഫ്, എം.പി. രാധാകൃഷ്ണൻ, പി.എ. ജിറാർ, കെ.പി. കൃഷ്ണൻകുട്ടി, എം. ബാബുരാജ്, മനോജ് പെരുമ്പിള്ളി, ജി.ബി. ബട്ട്, ടി.ബി. മിനി, എം. ജീവകുമാർ, കെ.എസ്. കൃഷ്ണ, പി.എം. ദിനേശൻ, കെ.എൻ. രാധാകൃഷ്ണൻ, എം.എൽ. നൗഷാദ്, ജോൺ വർഗീസ്, പി.എസ്. ഫാരിഷ, സജിനി തമ്പി എന്നിവർ സംസാരിച്ചു. അമ്പലമുകളിൽ കൊച്ചി റിഫൈനറിയിലെയും എച്ച്.ഒ.സിയിലെയും തൊഴിലാളികൾ സംയുക്തമായി റാലിയും പതാക ഉയർത്തലും നടത്തി. തൃപ്പൂണിത്തുറയിൽ സി.ഐ.ടി.യു ജില്ല സെക്രട്ടറി സി.കെ. മണിശങ്കർ ഉദ്ഘാടനം ചെയ്തു. നെടുമ്പാശ്ശേരിയിൽ സി.ഐ.ടി.യു ജില്ല ജോ. സെക്രട്ടറി എം. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. വാഹന റാലിയും സംഘടിപ്പിച്ചു. ഏലൂരിൽ കെ.ബി. വർഗീസ് ഉദ്ഘാടനം ചെയ്തു. കെ.എം. അമാനുല്ല അധ്യക്ഷത വഹിച്ചു. പി.എം. അലി, നിക്സൺ എന്നിവർ സംസാരിച്ചു. കളമശ്ശേരിയിൽ ഐ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ് കെ.കെ. ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്തു. സി.ബി. നാരായണൻ അധ്യക്ഷത വഹിച്ചു. കാക്കനാട് എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡൻറ് രഘുനാഥ് പനവേലി ഉദ്ഘാടനം ചെയ്തു. കെ.പി. ഹരിദാസ്, കെ.പി. ഷാജി എന്നിവർ സംസാരിച്ചു. കാലടിയിൽ സി.ഐ.ടി.യു ജില്ല വൈസ് പ്രസിഡൻറ് കെ.എ. ചാക്കോച്ചൻ ഉദ്ഘാടനം ചെയ്തു. ടി.പി. ജോർജ് അധ്യക്ഷത വഹിച്ചു. പെരുമ്പാവൂരിൽ എ.ഐ.ടി.യു.സി നേതാവ് സി.വി. ശശിയും കവളങ്ങാട് സി.ഐ.ടി.യു ജില്ല ട്രഷറർ പി.ആർ. മുരളീധരനും പിറവത്ത് ജി.സി.ഡി.എ ചെയർമാൻ സി.എൻ. മോഹനനും ഉദ്ഘാടനം ചെയ്തു. കോലഞ്ചേരിയിൽ എം.എ. ശശിധരൻ അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ജില്ല ജോയൻറ് സെക്രട്ടറി സി.ഡി. നന്ദകുമാർ ഉദ്ഘാടനം ചെയ്തു. മുളന്തുരുത്തി നടക്കാവിൽ എ.ഐ.യു.ടി.യു.സി സംസ്ഥാന ജോയൻറ് സെക്രട്ടറി എൻ.ആർ. മോഹൻകുമാർ ഉദ്ഘാടനം ചെയ്തു. പി.വി. ഗോപിനാഥ് അധ്യക്ഷത വഹിച്ചു. വൈറ്റിലയിൽ സി.ഐ.ടി.യു ജില്ല വൈസ് പ്രസിഡൻറ് എസ്. കൃഷ്ണമൂർത്തി ഉദ്ഘാടനം ചെയ്തു. ബദറുദ്ദീൻ അധ്യക്ഷത വഹിച്ചു. തോപ്പുംപടിയിൽ എസ്.ടി.യു നേതാവ് ടി.കെ. അഷറഫും ചെറായി ദേവസ്വം നടയിൽ ടി.യു.സി.ഐ ദേശീയ സെക്രട്ടറി ചാൾസ് ജോർജും പള്ളുരുത്തിയിൽ ഐ.എൻ.എൽ.സി നേതാവ് ഇ.കെ. മുരളീധരൻപിള്ളയും ഉദ്ഘാടനം ചെയ്തു. ഷോര്‍ട്ട് ഫിലിം ഫെസ്റ്റ് കൊച്ചി: ആഴ്ച്ചപ്പതിപ്പും ഓപ്ഷന്‍സ് ഇന്‍ഫോടൈൻമെൻറ് കൊച്ചിയും സംയുക്തമായി സംഘടിപ്പിച്ച രണ്ടാമത് കൊച്ചിന്‍ ഇൻറർനാഷനല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റ്-2018 എറണാകുളം ചില്‍ഡ്രന്‍സ് പാര്‍ക്ക് തീയറ്ററില്‍ നടന്നു. മത്സര വിഭാഗത്തിലേക്ക് യോഗ്യത നേടിയ 11 പ്രാദേശിക സിനിമകളും ആറ് പ്രവാസി സിനിമകളും പ്രദര്‍ശിപ്പിച്ചു. പ്രാദേശിക വിഭാഗം ഹ്രസ്വ ചിത്രങ്ങളില്‍ എം.ആര്‍. വിബിന്‍ റാം സംവിധാനം ചെയ്ത 'വണ്‍ ഫൈന്‍ ഡേ' ഒന്നാം സ്ഥാനവും പ്രശാന്ത് മോഹന്‍ സംവിധാനം ചെയ്ത് 'പറങ്കിപൂത്തകാലം' രണ്ടാം സ്ഥാനവും നേടി. പ്രവാസി വിഭാഗത്തില്‍ നിമിഷ രാജേഷ് സംവിധാനം ചെയ്ത 'ഫാക്ടറി' ഒന്നാം സ്ഥാനവും ജിമ്മി ജോസഫ് സംവിധാനം ചെയ്ത 'ഷവര്‍മ' രണ്ടാം സ്ഥാനവും നേടി. സംവിധായകരായ കെ.ബി. വേണു കരക്കാട്ടില്‍, എം.എസ്. ബനേഷ്, തിരക്കഥാകൃത്ത് മാമ്മന്‍ കെ. രാജന്‍, നടി റൈന മരിയ, ഗാനരചയിതാവ് അജീഷ് ദാസന്‍ എന്നിവര്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. എ.എസ്. ജയശങ്കര്‍ സ്വാഗതവും ജിന്‍സ് കെ. ബെന്നി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story