Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 May 2018 5:02 AM GMT Updated On
date_range 3 May 2018 5:02 AM GMTക്ലാസ് റൂം കെട്ടിടവും മസ്ജിദും ഉദ്ഘാടനം ചെയ്തു
text_fieldsbookmark_border
ആലുവ: ചാലക്കൽ സ്കൂൾ ഒാഫ് ഖുർആൻ ആൻഡ് സയൻസ് പുതിയ ക്ലാസ് റൂം കെട്ടിട സമുച്ചയം, മസ്ജിദ് എന്നിവയുടെ ഉദ്ഘാടനം നടന്നു. ജമാഅത്തെ ഇസ്‌ലാമി സംസ്‌ഥാന ശൂറ അംഗം കെ.എ. യൂസുഫ് ഉമരി ക്ലാസ് റൂം കെട്ടിടവും ജില്ല പ്രസിഡൻറ് എം.കെ. അബൂബക്കർ ഫാറൂഖി മസ്ജിദ് ഉദ്ഘാടനവും നിർവഹിച്ചു. ജി.സി.സി കോഒാഡിനേറ്റർ നൂറുദ്ദീൻ വാലയിൽ, ദാറുസ്സലാം എൽ.പി സ്കൂൾ മാനേജർ വി.എം. ഉസ്മാൻ, പ്രധാനാധ്യാപകൻ കെ.എ. ഫാഹിം, എം.സി. അബ്‌ദുല്ല മൗലവി എന്നിവർ സംബന്ധിച്ചു. തുടർന്ന് ഖുർആൻ മനഃപാഠമാക്കിയ വിദ്യാർഥികൾക്കുള്ള സനദ് ദാനം നടന്നു. ജമാഅത്തെ ഇസ്‌ലാമി ജില്ല പ്രസിഡൻറ് എം.കെ. അബൂബക്കർ ഫാറൂഖി അധ്യക്ഷത വഹിച്ചു. സ്കൂൾ ഒാഫ് ഖുർആൻ ആൻഡ് സയൻസ് ഡയറക്ടർ എം.എ. ജമാൽ അസ്ഹരി സ്വാഗതവും ദാറുസ്സലാം ഹൈസ്കൂൾ മാനേജർ കെ.എം. ബാവ നന്ദിയും പറഞ്ഞു.
Next Story