Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 May 2018 10:53 AM IST Updated On
date_range 1 May 2018 10:53 AM ISTപകര്‍ച്ചവ്യാധി ബാധിതരുടെ എണ്ണത്തില്‍ കുറവ്
text_fieldsbookmark_border
കൊച്ചി: കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് പകർച്ചവ്യാധി ബാധിതരുടെ എണ്ണത്തിൽ കുറവ്. ഡെങ്കിപ്പനി, മഞ്ഞപ്പിത്തം, എലിപ്പനി, മലമ്പനി, ടൈഫോയിഡ്, വയറിളക്കരോഗങ്ങള്‍ തുടങ്ങിയവയിൽ ഗണ്യമായ കുറവാണ് റിപ്പോർട്ട് ചെയ്തതെന്ന് ജില്ല മെഡിക്കൽ ഓഫിസർ പറഞ്ഞു. 2017 ജനുവരി ഒന്നുമുതൽ ഏപ്രിൽ 26 വരെ 35 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നത്. ഈ വർഷം ആറുപേർക്ക് മാത്രമാണ് ഡെങ്കി ബാധിച്ചത്. ഡെങ്കിപ്പനി സമാനലക്ഷണങ്ങളുമായി മുന്‍വര്‍ഷം ഇതേ കാലയളവില്‍ 330 പേര്‍ ചികിത്സ തേടിയപ്പോള്‍ ഈ വര്‍ഷം 123 ആയി കുറഞ്ഞു. കഴിഞ്ഞവര്‍ഷം എലിപ്പനി കേസ് 17 ആയിരുന്നത് ഈ വര്‍ഷം അഞ്ചായി. സമാന രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയവരുടെ എണ്ണം 60ല്‍നിന്ന് 29 ആയും കുറഞ്ഞു. കഴിഞ്ഞവര്‍ഷം വൈറല്‍ ഹെപ്പറ്റൈറ്റിസ് എ (മഞ്ഞപ്പിത്തം) 63 പേര്‍ക്കാണ് പിടിപെട്ടത്. ഈ വര്‍ഷം 12 പേര്‍ക്ക് മാത്രം. മഞ്ഞപ്പിത്ത രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയവർ കഴിഞ്ഞവര്‍ഷം 136ഉം ഈ വര്‍ഷം 98 ഉം ആണ്. ആര്‍ദ്രം മിഷെൻറ ഭാഗമായി നടപ്പാക്കുന്ന പകര്‍ച്ചവ്യാധി നിയന്ത്രണപരിപാടിയായ 'ആരോഗ്യജാഗ്രത-2018'െൻറ ഭാഗമായി വര്‍ഷം മുഴുവന്‍ നീളുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പ്, ശുചിത്വമിഷൻ, ഹരിതകേരളം മിഷന്‍, സാമൂഹികനീതി വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, കുടുംബശ്രീ, ഫിഷറീസ് തുടങ്ങി വിവിധ വകുപ്പുകളും ജനങ്ങളും ഒറ്റക്കെട്ടായി പകര്‍ച്ചവ്യാധി നിയന്ത്രണം സാധ്യമാക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. വാര്‍ഡ് അംഗങ്ങളുടെ നേതൃത്വത്തില്‍ വാര്‍ഡുതലത്തില്‍ ആരോഗ്യ ശുചിത്വപോഷണ സമിതി പ്രവര്‍ത്തനം ശക്തമാക്കുന്നുണ്ട്. ആരോഗ്യ ജാഗ്രത പ്രവര്‍ത്തനങ്ങള്‍ക്ക് വാര്‍ഡുതല ആരോഗ്യ ശുചിത്വ പോഷണ സമിതികള്‍ക്ക് 10,000 രൂപ വീതം ദേശീയ ആരോഗ്യദൗത്യം ഫണ്ടില്‍നിന്ന് ലഭിച്ചിട്ടുണ്ട്. ബോധവത്കരണത്തിന് കാമ്പയിനുകള്‍, സന്ദേശയാത്രകള്‍, മറ്റു പ്രചാരണപ്രവര്‍ത്തനങ്ങൾ, ശിൽപശാലകള്‍, ദിനാചരണങ്ങള്‍ എന്നിവയും നടപ്പാക്കുന്നുണ്ടെന്ന് ജില്ല മെഡിക്കൽ ഓഫിസർ എൻ.കെ. കുട്ടപ്പൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story