Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 May 2018 4:59 AM GMT Updated On
date_range 1 May 2018 4:59 AM GMTഭാഷ സമ്മേളനം
text_fieldsbookmark_border
കൊച്ചി: മലയാളഭാഷ വർഷാചരണത്തിെൻറ ഭാഗമായി എറണാകുളം ഇലക്ട്രിക്കൽ സർക്കിൾ പരിധിയിൽ നടത്തിയ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനദാനവും ഭാഷസമ്മേളനവും ബുധനാഴ്ച ഉച്ചക്ക് രണ്ടിന് ദർബാർ ഹാളിന് സമീപം ഇലക്ട്രിക്കൽ സെക്ഷൻ ഓഡിറ്റോറിയത്തിൽ നടക്കും. ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സാഹിത്യസമ്പര്‍ക്ക പരിപാടി കൊച്ചി: കേരള സാഹിത്യവേദിയുടെ പ്രാദേശിക സാഹിത്യസമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി ഇടപ്പള്ളി എ.െക.ജി വായനശാലയിലെ നന്മവീട്ടില്‍ സാഹിത്യസമ്പര്‍ക്ക പരിപാടി നടന്നു. പ്രസിഡൻറ് ജി.കെ. പിള്ള തെക്കേടത്തിെൻറ അധ്യക്ഷതയില്‍ ജോർജ് മാത്യു പുതുപ്പള്ളി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി. കൃഷ്ണന്‍, വി. രവീന്ദ്രന്‍, അലവി എന്നിവര്‍ സംസാരിച്ചു. ചെറുകുന്നം വാസുദേവന്‍, ബേബി, ചെല്ലന്‍ ചേര്‍ത്തല, പഞ്ഞിമല ബാലകൃഷ്ണന്‍, സത്കല വിജയന്‍, ഗോപാല്‍ നായരമ്പലം, സുധ അജിത്, സി.വി. ഹരീന്ദ്രന്‍, കാര്യാന്‍ പെരുമ്പളം, ജയ്മാധവ് മാധവശ്ശേരി, റൂബി ജോർജ്, രാജന്‍ ചിറ്റൂര്‍, അക്ബര്‍ ഇടപ്പള്ളി എന്നിവര്‍ രചന അവതരിപ്പിച്ചു.
Next Story