Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 March 2018 11:05 AM IST Updated On
date_range 31 March 2018 11:05 AM ISTഭൂമിയേറ്റെടുപ്പ് നിർത്തിവെക്കണം -ദേശീയപാത സംരക്ഷണസമിതി
text_fieldsbookmark_border
കൊച്ചി: കാസർകോട് ജില്ലയിൽ ഒരു കി.മീ. ഭൂമിയേറ്റെടുക്കുന്നതിന് കുറഞ്ഞ നഷ്ടപരിഹാരത്തുകയായി നിശ്ചയിച്ച ഏഴ് കോടിപോലും അനുവദിക്കാതെ കേന്ദ്രസർക്കാർ തർക്കമുന്നയിക്കുന്നതായി മുഖ്യമന്ത്രിതന്നെ വ്യക്തമാക്കിയ സാഹചര്യത്തിൽ മലപ്പുറത്തടക്കം 45മീറ്റർ വീതിയിൽ നടക്കുന്ന സർേവയും ഭൂമിയേറ്റെടുക്കൽ നടപടികളും നിർത്തിെവക്കണമെന്ന് ദേശീയപാത സംരക്ഷണസമിതി സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സെൻറിന് രണ്ടുലക്ഷം രൂപപോലും കൂടുതലാണെന്ന കേന്ദ്രനിലപാട് 2013ലെ നിയമമനുസരിച്ച് മൂന്നിരട്ടി വില നൽകുമെന്ന സംസ്ഥാന സർക്കാർ വാഗ്ദാനം പൊള്ളയാണെന്ന് തെളിയിക്കുന്നു. ഇപ്പോൾ നടത്തുന്ന ഭൂമിയേറ്റെടുപ്പ് ലക്ഷക്കണക്കിന് കുടുംബങ്ങളെ പെരുവഴിയിലാക്കും. െപാലീസിനെ ഉപയോഗിച്ച് കുടിയൊഴിപ്പിക്കുന്ന നടപടി ഉപേക്ഷിക്കണം. സംസ്ഥാനതലത്തിൽ സമരസംഘടനകളെകൂടി പങ്കെടുപ്പിച്ച് സർവകക്ഷി യോഗം ചേർന്ന് വിഷയം ചർച്ച ചെയ്ത് തീരുമാനിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ദേശീയപാത സംരക്ഷണസമിതി ചെയർമാൻ സി.ആർ. നീലകണ്ഠൻ അധ്യക്ഷത വഹിച്ചു. കൺവീനർ ഹാഷിം ചേന്ദാമ്പിള്ളി, ഡോ. ആസാദ്, ഇ.വി. മുഹമ്മദലി, കെ.സി. ചന്ദ്രമോഹൻ, ടി.കെ. സുധീർ കുമാർ, സുന്ദരേശൻ പിള്ള, റസാഖ് പാലേരി, അജ്മൽ ഇസ്മായിൽ, പ്രദീപ് മേനോൻ, അബുലൈസ്, ഷാജർ ഖാൻ, കുസുമം ജോസഫ്, പുരുഷൻ ഏലൂർ, ഫ്രാൻസിസ് കളത്തുങ്കൽ, എൻ.ഡി. വേണു, കുരുവിള മാത്യൂസ്, കെ.പി. സാൽവിൻ, ജി. ഗോപിനാഥ്, ഹബീബ്, ജസ്റ്റിൻ ഇലഞ്ഞിക്കൽ, കെ.എസ്. മുരളി, ടി.എം. സത്യൻ, ജ്യോതിവാസ് പറവൂർ, തിലകൻ, കെ.വി. സത്യൻ, യൂസുഫ് ആലപ്പുഴ, സിദ്ദീഖ് ഹാജി, ഷറഫുദ്ദീൻ, സാജൻ പട്ടമ്മാടി, വി.ഡി. മജീന്ദ്രൻ, ടോമി അറക്കൽ, കുഞ്ഞിരാമൻ വടകര എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story