Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 March 2018 11:05 AM IST Updated On
date_range 31 March 2018 11:05 AM ISTകുരിശുമരണ സ്മരണയിൽ ദുഃഖവെള്ളി ആചരിച്ചു
text_fieldsbookmark_border
കൊച്ചി: യേശുക്രിസ്തു കുരിശുമരണം വരിച്ചതിെൻറ സ്മരണ പുതുക്കി ൈക്രസ്തവർ ദുഃഖവെള്ളി ആചരിച്ചു. കുരിശിെൻറ വഴി പ്രദക്ഷിണവും പീഡാനുഭവ തിരുകർമങ്ങളും ദേവാലയങ്ങളിൽ നടന്നു. എറണാകുളം സെൻറ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ രാവിലെ 6.30ന് പീഡാനുഭവ തിരുകർമങ്ങൾ ആരംഭിച്ചു. എറണാകുളം-അങ്കമാലി അതിരൂപത സഹായ മെത്രാൻ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് മുഖ്യകാർമികത്വം വഹിച്ചു. വൈകീട്ട് 3.15ന് കുരിശിെൻറ വഴിയും നഗരികാണിക്കൽ പ്രദക്ഷിണവും നടന്നു. വൈകീട്ട് ഏഴിന് പട്ടണം ചുറ്റി കുരിശിെൻറ വഴിയും കബറടക്കശുശ്രൂഷയും നടന്നു. ഉയിർപ്പ് തിരുനാളിെൻറ തിരുകർമങ്ങൾ രാത്രി 11.45ന് ആരംഭിച്ചു. അതിരൂപത സഹായമെത്രാൻ മാർ ജോസ് പുത്തൻവീട്ടിൽ ഉയിർപ്പ് ദിവ്യബലിക്ക് മുഖ്യകാർമികത്വം വഹിച്ചു. പറവൂർ കോട്ടക്കാവ് പള്ളിയിലെ തിരുകർമങ്ങളിലും സീറോ മലബാർ സഭ മേജർ ആർച് ബിഷപ് കർദിനാൾ ജോർജ് ആലഞ്ചേരി പങ്കെടുത്തു. പാതിരാകുർബാനക്ക് കർദിനാൾ മുഖ്യകാർമികത്വം വഹിച്ചു. എറണാകുളം സെൻറ് ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ രാവിലെ 6.30ന് പീഡാനുഭവ തിരുകർമങ്ങൾ ആരംഭിച്ചു. കുരിശിെൻറ വഴി, പീഡാനുഭവ സന്ദേശം എന്നിവയും നടന്നു. വൈകീട്ട് 4.30ന് കുരിശിെൻറ ആരാധന, പ്രസംഗം, ദിവ്യകാരുണ്യ സ്വീകരണം, നഗരികാണിക്കൽ, കുരിശിെൻറ തിരുശേഷിപ്പ് ചുംബനം തുടങ്ങിയവും നടന്നു. തിരുകർമങ്ങൾക്ക് ആർച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ മുഖ്യകാർമികത്വം വഹിച്ചു. കൊച്ചി ബ്രഹ്മപുരം ചെറുകോട്ടുകുന്നേൽ സെൻറ് ജോർജ് യാക്കേബായ സുറിയാനി പള്ളിയിൽ നടന്ന ദുഃഖവെള്ളി ശുശ്രൂഷകൾക്ക് ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കബാവ നേതൃത്വം നൽകി. പള്ളിമുക്ക് പുത്തൻപള്ളിയിൽ യേശുവിെൻറ മരണരംഗം പുനരവതരിപ്പിക്കുന്ന പാസ്ക് തിരുകർമം നടന്നു. 40 വർഷത്തിനുശേഷമാണ് ഇത് അവതരിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story