Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകർദിനാളി​െൻറ പ്രസംഗം...

കർദിനാളി​െൻറ പ്രസംഗം തെറ്റായി വ്യാഖ്യാനിച്ചെന്ന്​​ സഭ വക്​താവ്​

text_fields
bookmark_border
കൊച്ചി: സീറോ മലബാർ സഭ മേജർ ആർച് ബിഷപ് കർദിനാൾ ജോർജ് ആലഞ്ചേരി ചേർത്തല കോക്കമംഗലം പള്ളിയിൽ ദുഃഖവെള്ളി തിരുകർമങ്ങളോടനുബന്ധിച്ച് നടത്തിയ പ്രസംഗം വാർത്ത ചാനലുകൾ തെറ്റായി വ്യഖ്യാനിച്ചെന്ന് സഭ വക്താവ് ഫാ. ജിമ്മി പൂച്ചക്കാട്ട്. രാജ്യത്തി​െൻറ നിയമത്തിനെതിരെ കർദിനാൾ സംസാരിച്ചെന്ന രീതിയിെല വ്യാഖ്യാനം വസ്തുതാവിരുദ്ധമാണ്. പ്രസംഗത്തിൽ അത്തരമൊരു സൂചനയില്ല. പൂർണ നീതി ദൈവത്തി​െൻറ നിയമങ്ങളനുസരിച്ച് മാത്രമേ ലഭിക്കൂ എന്നാണ് പ്രസംഗത്തിലെ സൂചന. രാജ്യനീതിയുടെ നിയമങ്ങൾക്ക് തെറ്റുവരുന്നുണ്ടെന്നതും തെറ്റായ വിധിതീർപ്പുകൾ ചിലപ്പോഴെങ്കിലും കോടതികളിൽനിന്ന് ഉണ്ടാകുന്നുെണ്ടന്നതും അറിവുള്ളതാണ്. യേശുവി​െൻറ മരണവിധി റോമ ചക്രവർത്തി പീലാത്തോസി​െൻറയും യഹൂദ രാജാവായ ഹെറോദോസി​െൻറയും വിധിതീർപ്പുകൾ ഒന്നിച്ചുചേർന്നാണ് സംഭവിച്ചത്. ആ രാജ്യത്തി​െൻറ നീതി യേശുവിനെ ക്രൂശിച്ചു. എന്നാൽ, ദൈവത്തി​െൻറ നീതി യേശുവി​െൻറ മരണത്തിലൂടെ മനുഷ്യവംശത്തെ രക്ഷിച്ചു. ഇത് ൈക്രസ്തവ വിശ്വാസികൾക്ക് മനസ്സിലാകുന്ന ഭാഷയാണ്. വിശ്വാസവിഷയങ്ങളെ ആയുധമാക്കി മറ്റുള്ളവരുടെ വാക്കുകളെ തെറ്റായി വ്യാഖ്യാനിക്കുന്നത് മാധ്യമനീതിക്ക് ചേർന്നതല്ലെന്നും സഭ വക്താവ് പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story