Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 March 2018 5:11 AM GMT Updated On
date_range 31 March 2018 5:11 AM GMTമുത്തശ്ശി മരത്തിന് ഒരു മുത്തം
text_fieldsbookmark_border
മട്ടാഞ്ചേരി: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിെൻറ ഭാഗമായി അവധിക്കാലത്ത് വിദ്യാർഥികളെ മുത്തശ്ശി മരത്തിെൻറ ചുവട്ടിലിരുത്തി ഫോർട്ട്കൊച്ചി സാന്താക്രൂസ് ഹൈസ്കൂളിെൻറ മികവ്-2018 പദ്ധതി സംഘടിപ്പിച്ചു. എന്ന പേരിലായിരുന്നു ചടങ്ങ് നടത്തിയത്. നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഷൈനി മാത്യു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ചന്ദ്രബാബു അധ്യക്ഷത വഹിച്ചു. കൗൺസിലർ സീനത്ത് റഷീദ്, ചിത്രകാരി സാറാ ഹുസൈൻ, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അഗസ്റ്റിൻ ജയിംസ്, പി.എൽ. ജയരാജ്, ഒറിയ കിം, ഷംഷം ബീവി, പ്രധാനാധ്യാപിക ടി.പി. സോഫിയ, ഡെൻസി മാത്യു, പി.എം. സുബൈർ, മെർട്ടിൽ, ആഗ്രൻ സെബിൻ എന്നിവർ സംസാരിച്ചു. ലോകാരോഗ്യ ദിനത്തിൽ അനുഭവം പങ്കുവെക്കൽ മട്ടാഞ്ചേരി: ലോകാരോഗ്യ ദിനത്തിൽ പനയപ്പള്ളി മൗലാനാ ആസാദ് ലൈബ്രറി എൽഡേഴ്സ് ഫോറത്തിെൻറ ആഭിമുഖ്യത്തിൽ ജീവിത ശൈലി രോഗങ്ങൾ ചികത്സയിലൂടെ മറികടന്നവരുടെ അനുഭവങ്ങൾ പങ്കുവെക്കാൻ വേദിയൊരുക്കുന്നു. ഏപ്രിൽ ഏഴ് വൈകീട്ട് 4.30ന് പനയപ്പിള്ളി ആസാദ് ഹാളിൽ നടക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പേരുകൾ രജിസ്റ്റർ ചെയ്യണം. ഫോൺ: 99950 50910. കാന പണി പൂർത്തിയാക്കിയില്ല; മേയറുടെ വസതിക്ക് മുന്നിൽ സമരം നടത്തും- ബി.ഡി.ജെ.എസ് മരട്: കാന നിർമാണം പൂർത്തിയാക്കാത്തതിൽ പ്രതിഷേധിച്ച് മേയറുടെ വസതിക്ക് മുന്നിൽ ഉപവാസ സമരം നടത്തുമെന്ന് ബി.ഡി.ജെ.എസ്. സഹകരണ റോഡിലെ കാനകൾ ഒരു മാസമായി നിർമാണ പ്രവർത്തനങ്ങൾക്കായി പൊളിച്ചിട്ടിരിക്കുകയാണ്. സ്ഥലം കൗൺസിലറും കരാറുകാരനും തമ്മിലുള്ള തർക്കമാണിതിന് കാരണമെന്നും നാട്ടുകാർ പറയുന്നു. ഒരാഴ്ചയായിട്ട് വെട്ടിപ്പൊളിച്ചിട്ട റോഡിലേക്ക് കൗൺസിലറോ, കരാറുകാരനോ തിരിഞ്ഞു നോക്കിയിട്ടില്ല. വൈറ്റില മേൽപാലം നിർമാണം നടക്കുന്നതിനാൽ ഈ റോഡ് വഴി സഹോദരൻ അയ്യപ്പൻ റോഡിലേക്ക് യാത്ര ചെയ്യാമായിരുന്നു. എന്നാൽ, ഇവരുടെ ശീതസമരം കാരണം ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം ഇല്ലാതാക്കിയിരിക്കുകയാണ്. ഇതുമൂലം പരിസരവാസികളായ നൂറുകണക്കിന് കുടുംബങ്ങൾ ദുരിതത്തിലായി. റോഡ് ഇല്ലാത്തതിനാൽ വീടുകളിലെ മാലിന്യശേഖരണം നടത്തേണ്ട തൊഴിലാളികളും എത്തുന്നില്ല. ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ ഉപവാസ സമരം നടത്തുമെന്ന് ബി.ഡി.ജെ.എസ് തൊഴിലാളി സേന ജില്ല ജനറൽ സെക്രട്ടറി സി. സതീശൻ അറിയിച്ചു.
Next Story