Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 March 2018 5:11 AM GMT Updated On
date_range 31 March 2018 5:11 AM GMTചരക്കുലോറിയും കാറും കൂട്ടിയിടിച്ചു
text_fieldsbookmark_border
കളമശ്ശേരി: പാതാളം കവലയിൽ . എടയാർ ഭാഗത്തുനിന്ന് വന്ന ലോറിയും ഏലൂർ ഭാഗത്തുനിന്ന് വന്ന കാറും തമ്മിലാണ് ഇടിച്ചത്. ഒരേ സമയം രണ്ടുഭാഗത്തുനിന്നും കയറി വന്ന വാഹനങ്ങളിൽ ലോറി കാറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ വട്ടംകറങ്ങിയാണ് നിന്നതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കാറിെൻറ ഇടതുഭാഗം പൂർണമായും തകർന്നു. കാറിൽ സഞ്ചരിച്ചവർ പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. രാവിലെ 10ഓടെയായിരുന്നു അപകടം. മദ്റസ ഉദ്ഘാടനം ചെയ്തു കളമശ്ശേരി: ഏലൂർ കിഴക്കുംഭാഗം റഹ്മാൻ മസ്ജിദിെൻറ കീഴിൽ പണി തീർത്ത ദാറുസ്സലാം മദ്റസയുടെ ഉദ്ഘാടനം പൊന്നുരുന്നി മസ്ജിദ് ഇമാം കുഞ്ഞുമുഹമ്മദ് മുസ്ലിയാർ നിർവഹിച്ചു. മസ്ജിദ് കമ്മിറ്റി പ്രസിഡൻറ് എം.എം. അബൂബക്കർ അധ്യക്ഷത വഹിച്ചു. മസ്ജിദ് കമ്മിറ്റി സെക്രട്ടറി കെ.എം. ഷാജഹാൻ സ്വാഗതം പറഞ്ഞു. കമ്മിറ്റി വൈസ് പ്രസിഡൻറ് കെ.എം. അബ്ദുൽ റസാഖ് കെട്ടിട നിർമാണത്തിെൻറ റിപ്പോർട്ട് അവതരിപ്പിച്ചു. മദ്റസ ആൻഡ് മസ്ജിദ് ഇമാം മാഹീൻ ലത്വീഫി, എം.ഇ.എസ് കോളജ് അറബിക് അധ്യാപകൻ സി.എ. ഷറഫുദ്ദീൻ, മസ്ജിദ് കമ്മിറ്റി അംഗം കെ.എം. അബ്ദുൽ കരീം എന്നിവർ സംസാരിച്ചു. തുടർന്ന് ഫാക്ട് സെൻട്രൽ ജുമാമസ്ജിദ് ഇമാം ടി.പി. അലി സഖാഫി അൽ അസ്ഹരി പ്രഭാഷണം നടത്തി.
Next Story