Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവീടിെൻറ ടെറസില്‍...

വീടിെൻറ ടെറസില്‍ കഞ്ചാവ് ചെടി നട്ടുവളർത്തിയ യുവതി പിടിയില്‍

text_fields
bookmark_border
കൊച്ചി: നഗരമധ്യത്തിലെ വീടി​െൻറ ടെറസിൽ കഞ്ചാവ് ചെടികൾ നട്ടുവളർത്തിയ യുവതി പൊലീസ് പിടിയിൽ. എറണാകുളം കതൃക്കടവ് വട്ടേക്കാട് റോഡില്‍ ജോസണ്‍ വീട്ടില്‍ മേരി ആന്‍ ക്ലമൻറ്(37) ആണ് നോര്‍ത്ത് െപാലീസ് പിടിയിലായത്. ആറു മാസം വളര്‍ച്ചയെത്തിയ ആറര അടി പൊക്കമുള്ള കഞ്ചാവ് ചെടികളാണ് മേരിയുടെ ടെറസില്‍ ഉണ്ടായിരുന്നത്. സുഹൃത്ത് നല്‍കിയതാണ് ചെടികളെന്നാണ് ഇവര്‍ പൊലീസിന് മൊഴി നല്‍കിയത്. മേരിക്ക് ലഹരി ഉപയോഗിക്കുന്ന ശീലമുണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പൊലീസ് പരിശോധനക്ക് എത്തിയപ്പോള്‍ മേരിയും മാതാവും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ടെറസിൽ കഞ്ചാവ് ചെടി നട്ടതിനെക്കുറിച്ച് മാതാവിന് അറിവുണ്ടായിരുന്നിെല്ലന്ന നിഗമനത്തിലാണ് പൊലീസ്. ഇവർക്കെതിരെ കേസ് എടുത്തിട്ടില്ല. നോര്‍ത്ത് സി.ഐ കെ.ജെ പീറ്ററിന് ലഭിച്ച രഹസ്യ വിവരത്തി​െൻറ അടിസ്ഥാനത്തില്‍ എസ്.ഐ വിപിന്‍ദാസി​െൻറ നേതൃത്വത്തില്‍ അഡീ. എസ്.ഐ സുരേഷ്, സന്തോഷ്, മാഹിന്‍, ശ്രീകാന്ത് എന്നിവരുള്‍പ്പെട്ട സംഘം നടത്തിയ പരിശോധനയിലാണ് ടെറസില്‍ കഞ്ചാവ് കൃഷി കണ്ടെത്തിയത്.
Show Full Article
TAGS:LOCAL NEWS 
Next Story